വിദ്യാർഥികളിൽ നിന്ന് അമിത ചാർജ്: 23 ബസുകൾക്കെതിരെ നടപടി
തിരൂരങ്ങാടി : വിദ്യാർത്ഥികളിൽ നിന്ന് അമിത ചാർജ് ഈടാക്കുന്നുണ്ടെന്ന വ്യാപക പരാതിയിൽ ബസുകളിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ മിന്നൽ പരിശോധന വിദ്യാർത്ഥികൾക്ക് ആശ്വാസമായി. വിദ്യാർത്ഥികളുടെ യാത്രാ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കാൻ രംഗത്തിറങ്ങിയ തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് വേറിട്ട പരിശോധനാ രീതിയുമായി പ്രശംസ പിടിച്ച് പറ്റിയത്.വിദ്യാർത്ഥികളുടെ യാത്രാ ദുരിതങ്ങളെ കുറിച്ച പരാതി വ്യാപകമായതിനെ തുടർന്നാണ് തിരൂരങ്ങാടി ഭാഗത്ത് ഉദ്യോഗസ്ഥർ സഹായ ഹസ്തവുമായി രംഗത്തിറങ്ങിയത്.വിദ്യാർത്ഥികൾക്കൊപ്പം യാത്ര ചെയ്ത് അവരുടെ പ്രയാസങ്ങളോരോന്നും നേരിട്ട് മനസ്സിലാക്കുകയായിരുന്നു. അമിത ചാർജ്ജ് ഈടാക്കുന്നതും , ബസിൽ കയറാൻ ജീവനക്കാരുടെ നിയന്ത്രണങ്ങളും ഉൾപ്പെടെ നാളേറേയായി കുട്ടികളുന്നയിക്കുന്ന മിക്ക പരാതികളും ഉദ്യോഗസ്ഥർ കണ്ടറിയുകയായിരുന്നു . ഇതിനെ തുടർന്ന് അമിത ചാർജ് ഈടാക്കിയ 23 ബസ്സുകൾക്കെതിരെ ഉദ്യോ...