സ്‌കൂളില്‍ ഓണാഘോഷത്തിനിടെ മദ്യപിച്ച് അവശനായ 17 കാരന്‍ ; ചികിത്സയില്‍
കോഴിക്കോട് : നാദാപുരത്ത് ഗവ സ്‌കൂളില്‍ ഓണാഘോഷത്തിനിടെ മദ്യപിച്ച് അവശനായ 17 കാരന്‍ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍.ഓണാഘോഷത്തിനിടെ കുറച്ച് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മദ്യപിക്കുകയായിരുന്നു. അമിത അളവില്‍ മദ്യം കഴിച്ചതോടെ വിദ്യാര്‍ത്ഥി അബോധാവസ്ഥയിലായി. തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ കൂടെ ഉള്ളവര്‍ വിദ്യാര്‍ത്ഥിയുടെ വീടിന് സമീപത്തെ ബസ് സ്റ്റോപ്പില്‍ ഇറക്കി വിടുകയായിരുന്നു. ബസ് സ്റ്റോപ്പിലെ തറയില്‍ അബോധാവസ്ഥയില്‍ കണ്ട വിദ്യാര്‍ത്ഥിയെ നാട്ടുകാരും കുട്ടിയുടെ ബന്ധുക്കളും ചേര്‍ന്നാണ് സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്....