Tag: Students clash

ഒന്നാം വർഷ വിദ്യാർത്ഥിയെ റാഗിംഗ് ചെയ്തതെന്ന് പരാതി, കണ്ണിന് ഗുരുതര പരിക്ക്
Crime

ഒന്നാം വർഷ വിദ്യാർത്ഥിയെ റാഗിംഗ് ചെയ്തതെന്ന് പരാതി, കണ്ണിന് ഗുരുതര പരിക്ക്

പരപ്പനങ്ങാടി കോ ഓപ്പറേറ്റീവ് കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥി എ ആർ നഗർ കുന്നുംപുറം എടക്കാ പറമ്പ് സ്വദേശി കോട്ടാടൻ ഗോപിയുടെ മകൻ രാഹുലിനെ (19) യാണ് മർദിച്ചത്. വ്യാഴഴ്ചയാണ് പരപ്പനങ്ങാടി ബസ് സ്റ്റാണ്ടിലാണ് സംഭവം. ബസ് കാത്തു നിൽക്കുന്നതിനിടെ ഏതാനും ഫൈനൽ ഇയർ വിദ്യാർത്ഥി കൾ ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞു തോളിൽ കയ്യിട്ട് ഒരു കെട്ടിടത്തിന്റെ പിറക് വശത്തേക്ക് കൊണ്ടു പോയ ശേഷം ക്രൂരമായി മർദിക്കുകയായിരുന്നെന്നു രാഹുൽ പറഞ്ഞു. ഷൂസിട്ട് മുഖത്ത് ചവിട്ടുകയും ചെയ്തു. മർദനത്തിൽ വലത് കണ്ണിന് ഗുരുതരമായി പരിക്കേറ്റതിനെതുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു. കണ്ണിന് ഇപ്പോൾ തുന്നലിട്ടിരിക്കുകയാണ്. സംഭവത്തിൽ പരപ്പനങ്ങാടി പോലീസിനും പ്രിൻസിപ്പാൾക്കും പരാതി നൽകിയതായി ബന്ധുക്കൾ പറഞ്ഞു. ...
error: Content is protected !!