Tag: Students drugs

ഫാറൂഖ് കോളേജിന് സമീപം കഫേയുടെ മറവിൽ വിദ്യാർഥികൾക്ക് ലഹരി കച്ചവടം, യുവാവ് പിടിയിൽ
Crime

ഫാറൂഖ് കോളേജിന് സമീപം കഫേയുടെ മറവിൽ വിദ്യാർഥികൾക്ക് ലഹരി കച്ചവടം, യുവാവ് പിടിയിൽ

കോഴിക്കോട് : കോളേജ്‌ വിദ്യാര്ഥികൾക്കിടയിൽ വില്പനക്കായി കൊണ്ടുവന്ന ന്യൂജൻ ലഹരിമരുന്നുമായി യുവാവ് പിടിയില്‍. 5 ഗ്രാം എം.ഡി.എം.എ യുമായി മലപ്പുറം സ്വദേശിയാണ് പൊലീസിന്‍റെ പിടിയിലായത്. മലപ്പുറം പെരിങ്ങാവ് അരിക്കുംപുറത് വീട്ടിൽ മുഹമ്മദ് ഷഫീർ (27) ആണ് മയക്കുമരുന്നുമായി പിടിയിലായത്. ഫാറൂഖ് കോളേജിന് സമീപം കോളേജ് വിദ്യാർഥികളെ ലക്ഷ്യമിട്ട് ലഹരി മാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഡെപ്യൂട്ടി കമ്മീഷണർ കെ.ഇ ബൈജു ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആന്റി നാർകോട്ടിക് സ്കോഡ് നടത്തിയ അന്വേഷത്തിലാണ് പ്രതിയെ പിടികൂടിയത്. കോളേജിന് സമീപത്ത് പ്രവർത്തിക്കുന്ന സ്പോട് കഫേയുടെ മറവിലാണ് ഷഫീർ വൻതോതിൽ ലഹരി മരുന്ന് കച്ചവടം നടത്തിയിരുന്നത്. സമീപ കാലത്ത് രജിസ്റ്റർ ചെയ്ത എൻ.ഡി.പി.എസ് കേസുകളിൽ ഉൾപെടുന്നവർ അധികവും വിദ്യാർത്ഥികളാണെന്ന് കോഴിക്കോട് നാർകോട്ടിക് സെൽ അസ്സി. കമ്മീഷണർ പ്...
Crime

വേങ്ങരയിൽ വൻ ലഹരിമരുന്ന് വേട്ട, 2 പേർ പിടിയിൽ

വേങ്ങര: വേങ്ങരയില്‍ വന്‍ ലഹരിമരുന്നു വേട്ട. ബെംഗളുരുവില്‍ നിന്ന് കേരളത്തിലേക്ക് കടത്തിയ 780 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് പിടികൂടി.വേങ്ങര സ്വദേശികളായ പറമ്പത്ത് ഫഹദ്, കരിക്കണ്ടിയില്‍ മുഹമ്മദ് അഷറഫ് എന്നിവരെയാണ് ജില്ലാ ആന്റി നര്‍ക്കോട്ടിക് സ്‌ക്വാഡും വേങ്ങര പൊലീസും ചേര്‍ന്ന് പിടികൂടിയത്. ഇവരുടെ കൂട്ടാളികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.രാജ്യാന്തര വിപണിയില്‍ ഒന്നരക്കോടിയോളം രൂപ വിലവരുന്നതാണ് പിടിച്ചെടുത്ത മയക്കുമരുന്ന്. ക്രിസ്റ്റല്‍ രൂപത്തിലുള്ള ക്രിസ്റ്റല്‍ എംഡിഎംഎ യാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്.സംസ്ഥാനത്ത് മയക്കുമരുന്ന് കടത്ത് വ്യാപകമാണെന്നും ഇതിനായി വിദ്യാര്‍ത്ഥികളെ ഉപയോഗിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് വേങ്ങരയില്‍ നിന്നും വീണ്ടും മാരക ലഹരി മരുന്ന് പിടികൂടുന്നത്. 21 വയസില്‍ താഴെയുള്ള രണ്ടായിരത്തോളം പേരാണ് രണ്ടു വര്‍ഷത്തിനിടെ മയക്കുമരുന്നു...
error: Content is protected !!