ഹജ്ജ് പുനരാവിഷ്കരണം നടത്തി വിദ്യാർത്ഥികൾ
കൊടിഞ്ഞി: ബലിപെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി എം.എ ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർഥികൾ ഹജ്ജിന്റെ പ്രായോഗിക രീതി പുനരാവിഷ്കരിച്ചു. ഹജ്ജ് ത്യാഗ നിർഭരമായ സമർപ്പണത്തിന്റെ യും വിശ്വാസത്തിന്റെയും മാനവ ഐക്യത്തിന്റെയും നേർപകർപ്പാണെന്നും ഓർമിപ്പിച്ചു. ഹജ്ജിൻറെ തനതായ രീതിയിൽ ഒന്നും വിട്ടു പോവാതെയാണ് വിദ്യാർത്ഥികൾ എല്ലാം അവതരിപ്പിച്ചത് .
വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/IaZnYZJu71N95A64AFiVCL
സ്കൂളിലെ ചെറിയ വിദ്യാർഥികളാണ് ഈ വ്യത്യസ്തമായ കർമം കൊണ്ട് പെരുന്നാൾ അവധി ദിവസത്തിൽ ശ്രദ്ധേയമാക്കിയത്. സ്കൂൾ എത്തിക്സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഈ പരിപാടി കുട്ടികളിൽ ഹജ്ജിന്റെ പ്രായോഗിക രീതിയെ മനസ്സിലാക്കികൊടുക്കാനും പുണ്യ കർമ്മത്തിന്റെ നേർരേഖ ജീവിതത്തിലേക്ക് പകർത്താനും സഹായികളായി. സ്കൂളിൽ പ്രത്യേകം നിർമ്മിച്ച കഅ്ബയും സഫയും മർവയും ഹജറുൽ അസ്‌വദും മഖാമു ഇബ്രാഹിമും മറ്റു ഹജ്ജ...