ഡ്രീം 11 കളിച്ച് ഒന്നര കോടി നേടിയ എസ്‌ഐക്ക് സസ്‌പെന്‍ഷന്‍
പൂനെ: ഓണ്‍ലൈന്‍ ഗെയിമായ ഡ്രീം 11ലൂടെ ഒന്നരക്കോടി രൂപ നേടിയ സബ് ഇന്‍സ്പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. പൂനെയിലെ പിംപ്രി-ചിഞ്ച്വാഡ് പൊലീസാണ് മോശം പെരുമാറ്റം, പൊലീസിന്റെ പ്രതിച്ഛായ നശിപ്പിച്ചു എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി എസ്‌ഐക്കെതിരെ നടപടിയെടുത്തത്. അനുമതിയില്ലാതെയാണ് ഝെന്‍ഡെ ഓണ്‍ലൈന്‍ ഗെയിം കളിച്ചതെന്നും പൊലീസ് യൂണിഫോം ധരിച്ച് മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയെന്നും മേലുദ്യോഗസ്ഥര്‍ അന്വേഷണത്തില്‍ കണ്ടെത്തി. ഓണ്‍ലൈന്‍ ഗെയിമിലൂടെ ഒന്നര കോടി കിട്ടിയതിന്റെ സന്തോഷം എസ്‌ഐ നേരത്തെ മാധ്യമങ്ങളോട് പങ്കുവെച്ചിരുന്നു.
അനുമതിയില്ലാതെ ഡ്രീം 11 ഗെയിം കളിച്ചുവെന്ന് കണ്ടെത്തിയെന്നും ഇതാണ് സസ്‌പെന്‍ഷന് കാരണമെന്നും മറ്റ് പൊലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള ഓര്‍മപ്പെടുത്തലാണിതെന്നും ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിച്ചാല്‍ അച്ചടക്ക നടപടി നേരിടേണ്ടിവരുമെന്നും അന്വേഷണത്തിന് നേതൃത്വം നല്‍കിയ ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ സ്വപ്ന...