തിരൂരങ്ങാടി സബ് ആർ.ടി ഓഫിസിലെ അഴിമതി: കെ ഡി എഫ് സംസ്ഥാന ഭാരവാഹികൾ മന്ത്രി ഗണേഷ് കുമാറിനെ കണ്ടു നിവേദനം നൽകി
തിരൂരങ്ങാടി: തിരൂരങ്ങാടി സബ് ആർ.ടി ഓഫിസ് അഴിമതിയുടെ കുത്തരങ്ങായി മാറിയിട്ട് വർഷങ്ങളായി, ഒരുപാട് കാലമായി ഇരുപ്പുറപ്പിച്ച ചില ഉദ്യോഗസ്ഥരെ ചുറ്റി പ്പറ്റിയാണ് നിലവിൽ പുറത്തുവന്ന് കൊണ്ടിരിക്കുന്ന അഴിമതിക്കഥകൾ.അഞ്ചുവർഷത്തിലേറയായി ഒരേ കസേരയിൽ തുടരുന്ന പ്രധാന ഉദ്യോഗസ്ഥൻ്റെ നേതൃത്വത്തിലാണ് ഇത്തരം അഴിമതി ഇടപാടുകൾ നടക്കുന്നതെന്നാണ് ആരോപണം. വ്യാജ മീറ്റർ, വ്യാജ ആർ.സി, വ്യാജ ഡ്രൈവിങ് ലൈസൻസ് തുടങ്ങിയവ യിൽ ആരോപണം നേരിടുന്ന തിരൂരങ്ങാടി സബ് ആർ.ടി ഓഫി സിൽ നിന്നാണിപ്പോൾ, കൂടുതൽ അഴിമതിക്കഥകൾ പുറത്തുകൊണ്ടുവന്നിരിക്കുന്നതിനെതിരേേയും വ്യാജ ആർ.സി കേസുകളിൽ അന്വേഷണം എങ്ങുമെത്താത്തതും ഇതരസംസ്ഥാനങ്ങ ളിൽനിന്നുള്ള വാഹനങ്ങൾ കേരളത്തിൽ രജിസ്റ്റർ ചെയ്യുന്നതിന് വിവേചനം നടത്തുന്നതായും നിരവധി പരാതിയുണ്ട്.
വാഹന സംബന്ധമായ വിവിധ സേവനങ്ങൾക്ക് നേരിട്ടെത്തുന്നവരാണ് തിരൂരങ്ങാടി സബ് ആർ.ടി ഓഫിസിലെ പ്രധാന ഇരകൾ. ഓഫിസിലെത്തുന്നവരെ പരമാ...

