അടുത്ത ഞായറാഴ്ച അവശ്യ സർവീസ് മാത്രം; ചികിത്സ നിഷേധിച്ചാൽ കർശന നടപടി
ജില്ലാ അടിസ്ഥാനത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരും
അടുത്ത ഞായറാഴ്ച അവശ്യ സർവീസുകൾ മാത്രം അനുവദിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. എ, ബി, സി കാറ്റഗറി അടിസ്ഥാനമാക്കി ജില്ലാ അടിസ്ഥാനത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരും. ഗുരുതര രോഗമുള്ളവർക്ക്, കോവിഡ് പോസിറ്റീവ് ആണെങ്കിലും ചികിത്സ നിഷേധിച്ചാൽ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു. ഇത് സംസ്‌ഥാനത്തെ എല്ലാ സർക്കാർ/സ്വകാര്യ ആശുപത്രികൾക്കും ബാധകമാണ്.
സംസ്‌ഥാനത്ത് കോവിഡ് വ്യാപനത്തിൽ നേരിയ കുറവ് അനുഭവപ്പെടുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ആദ്യഘട്ടത്തിൽ കോവിഡ് വ്യാപനം വർധിച്ചുനിന്ന തിരുവനന്തപുരം, വയനാട്, കാസർകോട് ജില്ലകളിൽ വ്യാപനം കുറഞ്ഞിട്ടുണ്ട്. ആശുപത്രികളിലും ഐസിയുവിലും പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കണക്കിലെടുക്കുമ്പോൾ സ്‌ഥിതിഗതികൾ നിയന്ത്രണത്തിലാണ്.
സംസ്‌ഥാനത്തെ ...