Thursday, November 13

Tag: sunny joseph

എന്‍എം വിജയന്റെ കുടുംബത്തെ സഹായിക്കുന്നത് പാര്‍ട്ടിയുടെ വിശാല മനസ്‌കത ; കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്
Kerala

എന്‍എം വിജയന്റെ കുടുംബത്തെ സഹായിക്കുന്നത് പാര്‍ട്ടിയുടെ വിശാല മനസ്‌കത ; കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്

തൃശൂര്‍: വയനാട് മുന്‍ ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ കുടുംബത്തെ സഹായിക്കുന്നത് പാര്‍ട്ടിയുടെ വിശാല മനസ്‌കതയുടെ അടിസ്ഥാനത്തിലാണെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. വിജയന്റെ കുടുംബത്തെ സഹായിച്ചിട്ടുണ്ടെന്നും അവരുടെ ആവശ്യം മുഴുവന്‍ നിറവേറ്റി കൊടുക്കാന്‍ ആകുമോയെന്നും സണ്ണി ജോസഫ് ചോദിച്ചു. വടക്കാഞ്ചേരി പൊലീസ് കറുത്ത മുഖംമൂടി അണിയിച്ച് കോടതിയില്‍ ഹാജരാക്കിയ കെഎസ്യു പ്രവര്‍ത്തകരെ വിയ്യൂര്‍ ജില്ലാ ജയിലിലെത്തി സന്ദര്‍ശിച്ച ശേഷം പത്മജ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി എന്‍എം വിജയന്റെ കുടുംബത്തെ സഹായിക്കുന്നുണ്ടെന്നും അത് ഒരു കരാറിന്റെയോ കേസിന്റെയോ അടിസ്ഥാനത്തില്‍ അല്ലെന്നും അങ്ങനെ ഒരു കരാറില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. വിശാലമനസ്‌കതയുടെ അടിസ്ഥാനത്തിലാണ് അവരെ സഹായിക്കുന്നത്. അവര്‍ ആവശ്യപ്പെടുന്ന മുഴുവന്‍ കാര്യങ്ങള്‍ ചെയ്യാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി...
Kerala

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി തികഞ്ഞ ധാര്‍മികതയുടെ പേരില്‍, മറ്റുള്ളവര്‍ സ്വീകരിക്കാത്ത മാതൃക, ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു ; കെപിസിസി പ്രസിഡന്റ്

കൊച്ചി : യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ സ്ഥാനം രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവച്ചത് തികഞ്ഞ ധാര്‍മികതയുടെ പേരിലാണെന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. രാഹുല്‍ രാഷ്ട്രീയ നേതൃത്വത്തില്‍ നിന്നു മാറിനില്‍ക്കുന്നത് ആത്മവിശ്വാസം വര്‍ധിപ്പിക്കുകയാണ്. സമാന കേസുകളില്‍ സിപിഎമ്മും ബിജെപിയും സ്വീകരിക്കാത്ത മാതൃകയാണ് ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി സ്വീകരിച്ചതെന്നും ഇതിനേക്കാള്‍ ഗുരുതരമായ കേസുകളില്‍ ആരോപണവിധേയരായ ആളുകള്‍ നിയമസഭയില്‍ ഉള്ളതുകൊണ്ടാണു രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് എം.വി.ഗോവിന്ദന്‍ പോലും ആവശ്യപ്പെടാത്തതെന്നും സണ്ണി ജോസഫ് പറഞ്ഞു....
Kerala

സുധാകരനെ മാറ്റി, കെപിസിസി പ്രസിഡന്റ് ആയി സണ്ണി ജോസഫ് : അടൂര്‍ പ്രകാശ് യുഡിഎഫ് കണ്‍വീനര്‍

ദില്ലി: കെപിസിസി അധ്യക്ഷനെ ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടെ പുതിയ കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫ് എംഎല്‍എയെ തെരഞ്ഞെടുത്തു. അടൂര്‍ പ്രകാശ് ആണ് യുഡിഎഫ് കണ്‍വീനര്‍. നിലവിലെ അധ്യക്ഷനായിരുന്ന കെ സുധാകരന്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക സമിതിയിലെത്തി. പിസി വിഷ്ണുനാഥ്, എപി അനില്‍കുമാര്‍, ഷാഫി പറമ്പില്‍ എന്നിവര്‍ വര്‍ക്കിംഗ് പ്രസിഡന്റുമാരാണ്. നിലവിലെ അധ്യക്ഷനായിരുന്ന സുധാകരന്റെയും കണ്‍വീനറായിരുന്ന എംഎം ഹസന്റെയും സംഭാവനകളെ അഭിനന്ദിക്കുന്നുവെന്നും കെപിസിസി പ്രസ്താവനയില്‍ വ്യക്തമാക്കി....
error: Content is protected !!