Tag: Super speciality hospital

Malappuram

തിരൂര്‍ ജില്ലാ ആശുപത്രിയെ സൂപ്പര്‍ സ്പെഷ്യാലിറ്റിയാക്കാന്‍ അടിയന്തര നടപടികള്‍ക്ക് തീരുമാനം

തിരൂര്‍ ജില്ലാ ആശുപത്രിയെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയാക്കി മാറ്റുന്നതിനായുള്ള നടപടികള്‍ക്ക് പ്രൊപ്പോസല്‍ തയാറാക്കാന്‍ സമിതിയെ നിയോഗിച്ചു. ഒഫ്ത്താല്‍മോളജി, ഗ്യാസ്ട്രോഎന്‍ട്രോളജി, ഗൈനക്കോളജി വിഭാഗങ്ങളില്‍ എന്‍.എച്ച്.എം മുഖേന എത്രയും വേഗം താത്ക്കാലികമായി ഡോക്ടര്‍മാരെ നിയമിക്കാന്‍ തീരുമാനം. ജില്ലാ ആശുപത്രിയില്‍ ആവശ്യമായ ഡോക്ടര്‍മാരുടെ തസ്തിക സൃഷ്ടിക്കാന്‍ സര്‍ക്കാറിലേക്ക് നല്‍കിയ ശുപാര്‍ശയില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാനും ജില്ലാകലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ നിര്‍ദേശം നല്‍കി.  അനസ്തറ്റിക്സ് തസ്തികയില്‍ താത്ക്കാലിക സംവിധാനം വേണമെന്ന ആവശ്യത്തില്‍ സാധ്യത പരിശോധിക്കാനും ഡയാലിസിസ് കേന്ദ്രത്തില്‍ ഒരു ഷിഫ്റ്റ് കൂടി ഉള്‍പ്പെടുത്തുന്നതിനായി മൂന്ന് ടെക്നീഷ്യന്‍മാരെ നിയമിക്കാന്‍ എച്ച്.എം.സി വഴി ഫണ്ട് കണ്ടെത്താനും തീരുമാനമായി. ആധുനിക ലേബര്‍ റൂം സൗകര്യം ഒരുക്കാന്‍ മൂന്നുമാസത്തിനകം പ്രവ...
Malappuram

തിരൂർ ശിഹാബ് തങ്ങൾ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ 2022 ഫെബ്രുവരി 26 ന് നാടിന് സമർപ്പിക്കും

തിരൂരിൽ പ്രവൃത്തി പൂർത്തിയായ ശിഹാബ് തങ്ങൾ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ 2022 ഫെബ്രുവരി 26 ന് നാടിന് സമർപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.2012 ൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ശിലാസ്ഥാപനം നടത്തിയ ഇ സഹകരണ ആശുപത്രി ക്ക് 80 കോടിയോളം രൂപ ചെലവഴിച്ച് ആണ് നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ളത്. ജില്ലയിലെ അയ്യായിരത്തോളം വരുന്ന സഹകാരികളിൽ നിന്നും ആണ് ഇ തുക സമാഹരിച്ചത്. പ്രവാസി മലയാളികൾ അടക്കമുള്ള സംഘത്തിന്റെ ഷെയർ ഉടമകൾ ക്ക് ചികിത്സ ആനുകൂല്യങ്ങളും ലാഭ വിഹിതവും ലഭ്യമാക്കുന്ന വിധമാണ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. ആരോഗ്യ മേഖലയിലെ അതി നൂതനമായ സംവിധാനങ്ങളും ചികിത്സാ രീതികളും ലഭ്യമാകുന്ന ആശുപത്രികളിൽ ഒന്നാകും ഇത്. യുകെ ഹെൽത്ത് ഡിപ്പാർട്ട്മെന്റ്ൽ നിന്നും എക്സിക്യൂട്ടീവ് ഡയറക്ടർ ആയി വിരമിച്ച ഡോ. രാജു ജോർജ്ജ്, സിഇഒ ആയിട്ടുള്ള മെഡിക്കൽ ടീമിന്റെ നേതൃത്വത്തിൽ വിവിധ വിദേശ യൂണിവേഴ്സിറ്റി കളുമായി സഹകരിച്ച് ...
error: Content is protected !!