Tag: Surgen

Crime

വയോധികയുടെ ശസ്ത്രക്രിയക്ക് കൈക്കൂലി; ജില്ല ആശുപത്രിയിലെ സർജൻ അറസ്റ്റിൽ

പെരിന്തൽമണ്ണ: പ്രമേഹത്താൽ കാഴ്‌ചക്കുറവു നേരിടുന്ന വയോധികയുടെ കാൽവിരൽ മുറിക്കാനുള്ള ശസ്ത്രക്രിയ നടത്താൻ പണം വാങ്ങുന്നതിനിടെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ സർജൻ കണ്ണൂർ ഇരിട്ടി സ്വദേശി ഡോ. കെ.ടി. രാജേഷിനെ (49) വിജിലൻസ് അറസ്റ്റുചെയ്തു. വെള്ളിയാഴ്‌ച വൈകീട്ട് നാലോടെ ജില്ലാ ആശുപത്രിക്കു സമീപത്തെ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന പരിശോധനാമുറിയിൽനിന്നാണ് മലപ്പുറം വിജിലൻസ് ഡിവൈ.എസ്.പി. ഫിറോസ് എം. ഷെഫീഖിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. പരിശോധനാമുറിയിൽനിന്ന് 15,000 രൂപയോളം കണ്ടെടുത്തതായി വിജിലൻസ് സംഘം അറിയിച്ചു. പിടികൂടിയ ഡോക്ടറെ വിജിലൻസ് ചോദ്യം ചെയ്യുന്നു ആലിപ്പറമ്പ് സ്വദേശി തച്ചൻകുന്നൻ ഖദീജ(60)യുടെ ശസ്ത്രക്രിയയ്ക്കായി മകൻ മുഹമ്മദ് ഷമീം (30) നൽകിയ ആയിരം രൂപ വാങ്ങിയ ഉടൻ വിജിലൻസ് സംഘം പിടികൂടുകയായിരുന്നു. പ്രത്യേക പൊടി വിതറി നൽകിയ നോട്ടുകളാണ് ഡോക്ടർക്ക് ഷമീം കൊടുത്തത്. കൈകൾ പ്രത്യേക ലായന...
error: Content is protected !!