സ്വച്ച് സര്‍വേക്ഷണ്‍: കോട്ടക്കല്‍ നഗരസഭയ്ക്ക് ഒന്നാം സ്ഥാനം, വളാഞ്ചേരി നഗരസഭയ്ക്ക് സ്റ്റാര്‍ തിളക്കം
മലപ്പുറം : ശുചിത്വം, ശാസ്ത്രീയ മാലിന്യ സംസ്‌കരണം നഗര സൗന്ദര്യവല്‍ക്കരണം തുടങ്ങിയ മേഖലകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് സ്വച്ച് സര്‍വേക്ഷന്‍ 2024ല്‍ ദേശീയതലത്തില്‍ ശ്രദ്ധേയമായി ജില്ലയിലെ നഗരസഭകള്‍. കേന്ദ്ര പാര്‍പ്പിട കുടിവെള്ള മന്ത്രാലയം നടത്തുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ശുചിത്വ സര്‍വേയായ സര്‍വേക്ഷന്‍ 2024ല്‍ ജില്ലയിലെ എല്ലാ നഗരസഭകളും മികച്ച പ്രകടനം കാഴ്ചവച്ചു.
കോട്ടക്കല്‍ നഗരസഭയാണ് ജില്ലയില്‍ ഒന്നാം റാങ്ക് നേടിയത്. 4500ല്‍പരം നഗരസഭകളില്‍ നടന്ന സര്‍വ്വേയില്‍ ദേശീയതലത്തില്‍ 248-ാം സ്ഥാനവും സംസ്ഥാനതലത്തില്‍ 15-ാംസ്ഥാനവും കോട്ടക്കല്‍ നഗരസഭ കരസ്ഥമാക്കി. വളാഞ്ചേരി നഗരസഭയ്ക്ക് 'ഗാര്‍ബേജ് ഫ്രീ സിറ്റി' 'വണ്‍ സ്റ്റാര്‍' പദവിയും ലഭിച്ചു.
സംസ്ഥാനത്ത് ആദ്യമായാണ് നഗരസഭകള്‍ക്ക് സ്റ്റാര്‍ പദവി ലഭിക്കുന്നത്. ജില്ലയിലെ 12 നഗരസഭകളില്‍ ഏഴ് എണ്ണം ദേശീയ റാങ്കിങ്ങില്‍ അഞ്ഞൂറിന്റെ ഉള്ളിലായി എത്തിയത് ശ്ര...