തിരൂരങ്ങാടി നഗരസഭയുടെ ഒന്നാം വാര്‍ഷികവും സ്വരാജ് അവാർഡ് സമർപ്പണവും ഇന്ന്
തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയുടെ വാര്‍ഷിക ആഘോഷവും സ്വരാജ് ട്രോഫി സമര്‍പ്പണവും മാര്‍ച്ച് 25ന് വിവിധ പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി അറിയിച്ചു.2.30ന് സാംസ്‌കാരിക ചെമ്മാട് കൊണ്ടാണത്ത് ബസ്സ്റ്റാന്റില്‍ നിന്നും ഘോഷയാത്ര തുടങ്ങും. വാര്‍ഷികം മന്ത്രി ഉദ്ഘാടനം വി. അബ്ദുറഹിമാന്‍ നിര്‍വഹിക്കും. പദ്ധതികളുടെ സമര്‍പ്പണം. കോവിഡ് മുന്നണി പോരാളികള്‍ക്കുള്ള ആദരം. ഭിന്നശേഷി പ്രിവിലേജ് കാര്‍ഡ് വിതരണം. സ്‌പോര്‍ട്‌സ് കിറ്റ് വിതരണം, കലാവിരുന്ന്. തുടങ്ങിയവ നടക്കും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, കെ,പിഎ മജീദ് എംഎല്‍എ. പി അബ്ദുല്‍ഹമീദ്,എംഎല്‍എ. എപി അനില്‍കുമാര്‍ എംഎല്‍എ, അഡ്വ പിഎംഎ സലാം. പി,കെ അബ്ദുറബ്ബ് തുടങ്ങിയവര്‍ പങ്കെടുക്കും.കുടിവെള്ളത്തിനും കൃഷിക്കും ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും ജനക്ഷേമത്തിനും പാര്‍പ്പിടത്തിനും മുഖ്യപരിഗണനനല്‍കിയാണ് മുന്നേറുന്നത്. റോഡ് പ്രവര...