കാലിക്കറ്റിലെ കോളേജുകളില്‍ 20 ശതമാനം സീറ്റ് വര്‍ധനക്ക് സിന്‍ഡിക്കേറ്റ് തീരുമാനം
അധ്യാപകനെ പിരിച്ചു വിടും
തേഞ്ഞിപ്പലം: ഈ വര്‍ഷം ബിരുദ-പി.ജി. സീറ്റുകളില്‍ 20 ശതമാനം വരെ ആനുപാതിക വര്‍ധനക്ക് കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് തീരുമാനം. അടിസ്ഥാന സൗകര്യങ്ങളുള്ള കോളേജുകളില്‍ പരമാവധി സീറ്റുകളില്‍ പ്രവേശനം അനുവദിക്കും.
പാഠ്യപദ്ധതി പരിഷ്‌കരണത്തിനായി വിദഗ്ധരെ ഉള്‍പ്പെടുത്തി സമിതി രൂപവത്കരിക്കാനും യോഗം തീരുമാനിച്ചു. പരിഷ്‌കരണത്തിനായി ഈ മാസം തന്നെ ശില്പശാലകള്‍ തുടങ്ങും.
സര്‍വകലാശാലയുടെ ഡാറ്റാ സെന്ററില്‍ ഇടയ്ക്കിടെ അപകടങ്ങളുണ്ടാകുന്ന സാഹചര്യത്തില്‍ ശാസ്ത്രീയ സുരക്ഷാ സംവിധാനങ്ങളോടെ പുതിയ കേന്ദ്രം നിര്‍മിക്കുന്നതിന് എന്‍ജിനീയറിങ് വിഭാഗത്തെ ചുമതലപ്പെടുത്തി.
വിദേശ പൗരത്വം മറച്ചുവെച്ച് സര്‍വകലാശാലാ പഠനവകുപ്പില്‍ അസി. പ്രൊഫസറായി തുടരുന്ന ഡോ. ജി. രാധാകൃഷ്ണപിള്ളയെ പിരിച്ചു വിടും.
ചെതലയം ഗോത്രവര്‍ഗ ഗവേഷണ പഠനകേന്ദ്രം കാര്യക്ഷമമാക്കുന്നതിനായി ജില്ലാതല പരിശോധനാ സമിതി ന...