Tag: Tanur accident

കണ്ടെയ്നർ ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ഏഴൂർ സ്വദേശി മരിച്ചു
Accident

കണ്ടെയ്നർ ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ഏഴൂർ സ്വദേശി മരിച്ചു

താനൂർ : പരപ്പനങ്ങാടി റോഡിൽ താനൂർ സ്കൂൾ പടിയിൽ കണ്ടയ്നർ ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു, മറ്റൊരാൾക്ക് പരിക്കേറ്റു. ഓട്ടോയിൽ സഞ്ചരിച്ചിരുന്ന തിരൂർ ഏഴൂർ പി സി പടി സ്വദേശി പറൂർപടി വിജേഷ് (30) എന്ന കുട്ടുവാണ് മരണപ്പെട്ടത്. കൂടെയുണ്ടായിരുന്ന ഏഴൂർ സ്വദേശി സുബിൻ എന്നയാളെ ഗുരുതര പരിക്കുകളോടെ പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും, പിന്നീട് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. താനൂരിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് ഓട്ടോയിൽ കുടുങ്ങിക്കിടന്ന രണ്ടുപേരെയും പുറത്തെടുത്തത്. ഇന്നലെ രാത്രി 2 നാണ് അപകടം....
Accident

താനൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

താനൂർ: ഓലപ്പീടികയിൽ വാഹന അപകടം. കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഓലപ്പീടിക സ്വദേശിയായ ജിജെഷ് എന്ന യുവാവ് ആണ് മരണപെട്ടത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിൽ.
Accident

താനൂരിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

താനൂർ: ഒലീവ് ഓഡിറ്റോറിയത്തിന് സമീപം സ്ക്കൂട്ടറിൽ ലോറി ഇടിച്ചു യുവാവ് മരിച്ചു. താനൂർ എച്ച്.എസ്.എം. റോഡിൽ താമസിക്കുന്ന ചേലാട്ട് യാഹു വിന്റെ മകൻ യാസിർ (42) ആണ് മരിച്ചത്. പെയിന്റിങ്ങ് ജോലികാരനായിരുന്നു.ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെയാണ് അപകടം നടന്നത്. ഇടിച്ച ലോറി നിർത്താതെ പോയെങ്കിലും പിന്നീട് പിടികൂടി. മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിൽ....
Other

താനൂരിൽ ബൈക്ക് പോസ്റ്റിലിടിച്ച് കൂമണ്ണ സ്വദേശി മരിച്ചു

താനൂർ : പുത്തൻതെരുവിൽ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് ഒരാൾ മരിച്ചു, മറ്റൊരാൾക്ക് പരിക്ക്. പെരുവള്ളൂർ കൂമണ്ണ സ്വദേശി പുറ്റേക്കാടൻ അബൂബക്കറിന്റെ മകൻ മുഹമ്മദ് റിഷാൽ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പള്ളിയാളി അഷ്‌റഫിന്റെ മകൻ മുർഷിദിന് പരിക്കേറ്റു. ഇന്ന് രാവിലെ 5.30 നാണ് അപകടം. എറണാകുളത്ത് നിന്ന് തിരിച്ചു വരുന്നതിനിടെയാണ് അപകടം. നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിക്കുക യായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും റിഷാൽ മരിച്ചു. പരിക്കേറ്റ മുർഷിദിനെ ദയ ആശുപത്രിയിൽ നിന്ന് കോട്ടക്കൽ ആശുപത്രിയിലേക്ക് മാറ്റി. രിശാലിന്റെ മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിൽ. ഇരുവരും എറണാകുളത്ത് ജോലി ചെയ്യുന്നവരാണ് എന്നാണ് അറിയുന്നത്....
Accident

ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു

താനൂർ മൂച്ചിക്കൽ ലോറിയും ഓട്ടോയും കൂട്ടിയിടിച്ചു ഓട്ടോ ഡ്രൈവർ മരിച്ചു. കാട്ടിലങ്ങാടി സ്വദേശി സയ്യിദ് ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അപകടം.
error: Content is protected !!