ഓടിക്കൊണ്ടിരുന്ന ബസ്സിൽ നിന്ന് വീണു പരിക്കേറ്റ യുവതി മരിച്ചു
താനൂരിൽ ഓടിക്കൊണ്ടിരിക്കുന്ന ബസിൽ നിന്നും വീണ് പരിക്കറ്റ യുവതി മരിച്ചു.തിരൂർ പച്ചാട്ടിരി ചെറുപുരക്കൽ പുരുഷോത്തമന്റ ഭാര്യ ഗീത(40)ആണ് മരിച്ചത്.തലയ്ക്കുഗുരുതര പരിക്കേറ്റ യുവതി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.വ്യാഴാഴ്ച്ച ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.ചെവ്വാഴ്ച്ച കാലത്ത് അമ്മയെ താനൂർ ചിറക്കലിൽ ബന്ധുവീട്ടിൽ ആക്കിയ ശേഷം ഭർത്താവ് പുരുഷോത്തമന്റെ തിരൂർ പച്ചാട്ടിരി യിലുള്ള വീട്ടിലേക്കുള്ള യാത്രാമധ്യേയാണ് അതിദാരുണമായ അപകടമുണ്ടായത്. ചിറക്കൽ നിന്നും സ്വകാര്യബസ്സിൽ യാത്ര ആരംഭിച്ചു ഒന്നരകിലോമീറ്റർ പിന്നിട്ടപ്പോഴേക്കും താനൂർ തെയ്യാല റോഡ് ജംഗ്ഷനിൽ വച്ച് ബസിന്ടെ മുൻവശത്തുള്ള ഡോറിൽ നിന്നും തെറിച്ചു വീഴുകയായിരുന്നു.പിറകെ വന്ന യാത്രക്കാരും നാട്ടുകാരും ചേർന്ന് ഉടനെ താനൂർ മൂലകലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പ്രാഥമിക ചികിത്സയ്ക്ക് ശ...