താനൂർ ഗവ.കോളേജിനായി ഒഴൂരിൽ കണ്ടെത്തിയ ഭൂമി കൈമാറി
താനൂർ ഗവ.കോളേജിനായി ഒഴൂരിൽ കണ്ടെത്തിയ ഭൂമി സർക്കാരിലേക്ക് കൈമാറി. ചടങ്ങ് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. നിലവിലുള്ള പ്രകൃതി സൗന്ദര്യം നിലനിർത്തിക്കൊണ്ട് തന്നെയാണ് കോളേജ് ക്യാമ്പസ് തയ്യാറാക്കുക. ഭൂമിയിൽ നിലനിൽക്കുന്ന പഴയ വീട് ക്യാമ്പസിലെ കോഫിഹൗസായി നിലനിർത്തും. ക്യാമ്പസിലേക്കുള്ള മുഴുവൻ റോഡുകളും മികച്ച രീതിയിൽ നവീകരിക്കുമെന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. പ്രദേശവാസികളുടെ പൂർണ പിന്തുണയും മേൽനോട്ടവും പദ്ധതിക്ക് ആവശ്യ മാണെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ ഒഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യൂസഫ് കൊടിയേങ്ങൽ അധ്യക്ഷത വഹിച്ചു. എൽഎജി സ്പെഷ്യൽ തഹസിൽദാർ സി ഗീതയിൽ നിന്നും കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. അഷ്കർ അലി ഭൂമിയുടെ രേഖ ഏറ്റുവാങ്ങി.
ഒഴൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അഷ്കർ കോറാട്, ഗ്രാമ പഞ്ചായത്തംഗം പി പി ചന്ദ്രൻ, തിരൂർ അർബൻ കോ-ഓപ്പറ...