Sunday, August 17

Tag: Tanur puthantheru

താനൂരിൽ ബൈക്ക് പോസ്റ്റിലിടിച്ച് കൂമണ്ണ സ്വദേശി മരിച്ചു
Other

താനൂരിൽ ബൈക്ക് പോസ്റ്റിലിടിച്ച് കൂമണ്ണ സ്വദേശി മരിച്ചു

താനൂർ : പുത്തൻതെരുവിൽ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് ഒരാൾ മരിച്ചു, മറ്റൊരാൾക്ക് പരിക്ക്. പെരുവള്ളൂർ കൂമണ്ണ സ്വദേശി പുറ്റേക്കാടൻ അബൂബക്കറിന്റെ മകൻ മുഹമ്മദ് റിഷാൽ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പള്ളിയാളി അഷ്‌റഫിന്റെ മകൻ മുർഷിദിന് പരിക്കേറ്റു. ഇന്ന് രാവിലെ 5.30 നാണ് അപകടം. എറണാകുളത്ത് നിന്ന് തിരിച്ചു വരുന്നതിനിടെയാണ് അപകടം. നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിക്കുക യായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും റിഷാൽ മരിച്ചു. പരിക്കേറ്റ മുർഷിദിനെ ദയ ആശുപത്രിയിൽ നിന്ന് കോട്ടക്കൽ ആശുപത്രിയിലേക്ക് മാറ്റി. രിശാലിന്റെ മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിൽ. ഇരുവരും എറണാകുളത്ത് ജോലി ചെയ്യുന്നവരാണ് എന്നാണ് അറിയുന്നത്....
error: Content is protected !!