Tag: Tanur thaluk hospital

അവയവ മാറ്റത്തിന് കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കും: മന്ത്രി വീണ ജോർജ്
Malappuram

അവയവ മാറ്റത്തിന് കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കും: മന്ത്രി വീണ ജോർജ്

താനൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം ആരോഗ്യ, വനിത, ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു. ഇ ഹെൽത്ത് പദ്ധതി പ്രകാരം ഒ.പി ടിക്കറ്റ് വീട്ടിൽ നിന്നും എടുക്കാവുന്ന പദ്ധതി താനൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലും ഒരുക്കാവുന്നതാണെന്ന് മന്ത്രി പറഞ്ഞു. 2500 ലേറെ അപേക്ഷകർ അവയവ മാറ്റത്തിനായി രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നതായും അവയവ മാറ്റത്തിന് കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. ഫിഷറീസ്, കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ അധ്യക്ഷനായി.   പൊതുമരാത്ത് വകുപ്പ് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ. മുഹമ്മദ് ഇസ്മായിൽ റിപ്പോർട്ട് അവതരിപ്പിച്ചു. താനൂർ നഗരസഭ വൈസ് ചെയർപേഴ്സൺ സി.കെ സുബൈദ, സ്ഥിരം സമിതി അധ്യക്ഷരായ സികെഎം ബഷീർ, പി അലി അക്ബർ, ജസ്ന ബാനു, ജയപ്രകാശ്, സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം പി.ടി അക്ബർ,ഡിപിഎം ഡോ.ടി എൻ ...
Local news

താനൂർ സി.എച്ച്.സിയെ താലൂക്ക് ആശുപത്രിയാക്കൽ പ്രഖ്യാപനം 30 ന്

താനൂർ നഗരസഭയിലെ സി.എച്ച്.സിയെ താലൂക്ക് ആശുപത്രിയാക്കുന്ന പ്രവൃത്തിയുടെയും പൊൻമുണ്ടം പി.എച്ച്.സിയുടെ പുതിയ കെട്ടിടത്തിന്റെയും ശിലാസ്ഥാപനം ആരോഗ്യ വനിതാ- ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് സെപ്റ്റംബർ 30 ന് നിർവഹിക്കുമെന്ന് ഫിഷറീസ് , കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ അറിയിച്ചു. പത്രസമ്മേളനത്തിലാണ് ഈ കാര്യം മന്ത്രി അറിയിച്ചത്. ചടങ്ങിൽ മന്ത്രി വി.അബ്ദുറഹിമാൻ അധ്യക്ഷത വഹിക്കും. ഒന്നാം പിണറായി സർക്കാരിന്റെ 2020-21ലെ ബജറ്റിൽ 10 കോടി രൂപ വകയിരുത്തിയാണ് സി.എച്ച്.സിയെ താലൂക്ക് ആശുപത്രിയായി ഉയർത്തുന്നതിന് തീരുമാനിച്ചത്. നാല് നിലയിൽ ഡിസൈൻ ചെയ്ത ആശുപത്രിയുടെ പുതിയ ഡി.എസ്.ഒ.ആർ റിവിഷൻ പ്രകാരം ഒരു നിലയിലുള്ള കെട്ടിടമാണ് ഇപ്പോൾ പണിയുന്നത് . 2021-22ലെ ബഡ്ജറ്റിൽ ആശുപത്രിക്ക് മറ്റൊരു 10 കോടി രൂപ കൂടി വകയിരുത്തിയിട്ടുണ്ട് . ഒന്നരവർഷത്തിനുള്ളിൽ ഈ പ്രവൃത്തി പൂർത്തീകരിക്കാനാണ് നിശ്ചയിച്ചിട്ടുള്ളത്. 10 ഒ...
error: Content is protected !!