Friday, August 1

Tag: Teacher arrested for making obscene video call with class 10 student

പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുമായി അശ്ലീല വീഡിയോ കോള്‍ ; അധ്യാപിക പിടിയില്‍ : സംഭവം പുറത്തറിഞ്ഞത് കുട്ടിയുടെ അമ്മ വീഡിയോ കോള്‍ കണ്ടതോടെ
National

പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുമായി അശ്ലീല വീഡിയോ കോള്‍ ; അധ്യാപിക പിടിയില്‍ : സംഭവം പുറത്തറിഞ്ഞത് കുട്ടിയുടെ അമ്മ വീഡിയോ കോള്‍ കണ്ടതോടെ

മുംബൈ: പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുമായി അശ്ലീല വീഡിയോ കോള്‍ നടത്തിയെന്ന പരാതിയില്‍ സ്‌കൂള്‍ അധ്യാപിക പിടിയില്‍. കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് 35 കാരിയായ അധ്യാപികയെ അറസ്റ്റ് ചെയ്തത്. കുട്ടിയുടെ അമ്മ വീഡിയോ കോള്‍ കണ്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കുറച്ചു കാലമായി ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങളിലൂടെ അധ്യാപിക വിദ്യാര്‍ത്ഥിക്ക് ലൈംഗികച്ചുവയുള്ള സന്ദേശങ്ങള്‍ അയച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പിന്നീട് ഈ ചാറ്റുകള്‍ വീഡിയോ കോളുകളായി മാറുകയായിരുന്നു. വീഡിയോ കോള്‍ വിദ്യാര്‍ത്ഥിയുടെ അമ്മ കണ്ടതോടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വേറെ വിദ്യാര്‍ത്ഥികളോട് അധ്യാപിക സമാനമായ രീതിയില്‍ പെരുമാറിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അധ്യാപികയുടെ ഫോണ്‍ പിടിച്ചെടുത്തു. ടീച്ചറുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ വിശദമായി പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു....
error: Content is protected !!