Sunday, September 6

Tag: Teachers day

അധ്യാപക ദിനത്തിൽ മുതിർന്ന അധ്യാപിക കദീജ ടീച്ചർക്ക് ആദരം
Local news

അധ്യാപക ദിനത്തിൽ മുതിർന്ന അധ്യാപിക കദീജ ടീച്ചർക്ക് ആദരം

തേഞ്ഞിപ്പലം : തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ല കെ എസ് ടി യു കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ അഞ്ചിന് അധ്യാപക ദിനത്തോടനുബന്ധിച്ച് മുതിർന്ന അധ്യാപികയായ തേഞ്ഞിപ്പലം മേടപ്പിൽ കദീജ ടീച്ചർ അരീപ്പാറയെ അധ്യാപകരും ശിഷ്യഗണങ്ങളും ചേർന്ന് ആദരിച്ചു, ചടങ്ങിന്റെ ഉദ്ഘാടനം കെ എസ്‌ ടി യു സംസ്ഥാന സെക്രട്ടറി കെ ടി അമാനുള്ള നിർവഹിച്ചു. വിദ്യാഭ്യാസ ജില്ലാ പ്രസിഡണ്ട് ഹസൈനാർ മാസ്റ്റർ അധ്യക്ഷത വഹിച്ചു, ചടങ്ങിൽ സംസ്ഥാന പ്രസിഡണ്ട് പി വി ഹുസൈൻ മാസ്റ്റർ വി ജെ പള്ളി എ എം യു പി സ്കൂൾ ഹെഡ്മാസ്റ്റർ എംകെ ഫൈസൽ മാസ്റ്റർ ,ജില്ലാ കെഎസ്ടിയു സെക്രട്ടറി മുനീർ ചൊക്ലി വിദ്യാഭ്യാസ ജില്ലാ കമ്മറ്റി ഭാരവാഹികളായ ഇ വി ജാസിദ്, വേങ്ങര ഉപജില്ല സെക്രട്ടറി വി.ആസിഫ് വനിതാ വിംഗ് പരപ്പനങ്ങാടി ഉപജില്ലാ സെക്രട്ടറി ജസീറ ടീച്ചർ വനിതാ വിംഗ് ട്രഷറർ നാദിറ ടീച്ചർ ഉപജില്ലാ നേതാക്കളായ കെ.വി ഹമീദ് ,പി.അബ്ദുൽ റാഫീഖ്, ഷാഹിന ടീച്ചർ ,മുസ്ലിം ലീഗ് തേഞ്ഞി...
അധ്യാപക ദിനത്തിൽ വിദ്യാലയമുറ്റത്ത് ഗുരുകുലം പുനരാവിഷ്ക്കരിച്ച് വിദ്യാർത്ഥികൾ
Education

അധ്യാപക ദിനത്തിൽ വിദ്യാലയമുറ്റത്ത് ഗുരുകുലം പുനരാവിഷ്ക്കരിച്ച് വിദ്യാർത്ഥികൾ

വാളക്കുളം : അധ്യാപക ദിനത്തിൽ വിദ്യാലയമുറ്റത്ത് ഗുരുകുലം പുനരാവിഷ്ക്കരിച്ച് വിദ്യാർത്ഥികൾ. ഗുരു ചേതന എന്നു നാമകരണം ചെയ്ത പരിപാടിയ്ക്കായി വിദ്യാർത്ഥികളും അധ്യാപകരും സ്കൂൾ മുറ്റത്തെ ഹരിതോദ്യാനത്തിൽ ഒത്തുചേർന്നപ്പോൾ ഗുരുവായി എത്തിയത് ദേശീയ അധ്യാപക അവാർഡ് ജേതാവും എഴുത്തുകാരനുമായ പി വി മോഹനൻ മണ്ണഴിയായിരുന്നു.പ്രാചീന ഇന്ത്യയിലെ ഗുരുകുലം മാതൃകയിൽ വൃക്ഷച്ചുവട്ടിൽ മൺതറയിലിരുന്ന് അദ്ദേഹം കുട്ടികളുമായി സംവദിച്ചു.സ്കൂളിലെ ദേശീയ ഹരിത സേന, ഫോറസ്റ്ററി ക്ലബ്ബ് എന്നിവരുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. അധ്യാപക ജീവിതത്തിൽ 20 വർഷം പൂർത്തീകരിച്ച സ്കൂളിലെ മുതിർന്ന അധ്യാപകരെയും ചടങ്ങിൽ ആദരിച്ചു. പ്രഥമാധ്യാപകൻ കെടി അബ്ദുല്ലത്തീഫ്, മാനേജർ ഇ കെ അബ്ദുറസാഖ്, പി ടിഎ പ്രസിഡണ്ട് ശരീഫ് വടക്കയിൽ, കെ പി ഷാനിയാസ്, വി ഇസ്ഹാഖ്, ടി മുഹമ്മദ്‌, എം പി റജില എന്നിവർ സംബന്ധിച്ചു....