Tuesday, January 20

Tag: thadiyantavida naseer

കോഴിക്കോട് ഇരട്ടസ്ഫോടനം; പ്രതികളെ വെറുതെ വിട്ടു
Crime

കോഴിക്കോട് ഇരട്ടസ്ഫോടനം; പ്രതികളെ വെറുതെ വിട്ടു

കോഴിക്കോട് ഇരട്ടസ്ഫോടനക്കേസിൽ ഒന്നാം പ്രതി തടിയന്റെവിട നസീറിനേയും നാലാം പ്രതി ഷഫാസിനേയും ഹൈക്കോടതി വെറുതെ വിട്ടു. എന്‍ ഐ എയുടെ അപ്പീല്‍ തള്ളിയാണ് പ്രതികളെ വെറുതെ വിട്ടത്. തടിയന്‍റവിട നസീറിന് മൂന്ന് ജീവപര്യന്തവും ഷഫാസിന് ഇരട്ട ജീവപര്യന്തവുമായിരുന്നു വിചാരണക്കോടതി ശിക്ഷ വിധിച്ചിരുന്നത്. കേസില്‍ ആകെ ഒമ്പത് പ്രതികളാണ് ഉണ്ടായിരുന്നത്. വിധിക്കെതിരെ എൻഐഎ സുപ്രിം കോടതിയിൽ അപ്പീൽ പോയേക്കും. കേസിലെ വിചാരണ പൂർത്തിയായ ശേഷം അബ്ദുൽ ഹാലിം, അബൂബക്കർ യൂസുഫ് എന്നീ രണ്ടു പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. അതിനെതിരെ എൻഐഎ ഹൈക്കോടതിയിൽ സമർപ്പിച്ച അപ്പീൽ തള്ളിയിരുന്നു. ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്റെ ബഞ്ചിന്‍റേതാണ് വിധി. Read Also കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസ്; 12 വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നീതി പുലർന്നെന്ന് പ്രതിഭാഗം അഭിഭാഷകൻ 2006 മാര്‍ച്ച് 3 നായിരുന്നു സ്ഫോടനങ്ങള്‍. കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ്സ്സ്റ്റാൻ...
error: Content is protected !!