4 പതിറ്റാണ്ട് മുമ്പ് വിരമിച്ച മുഹമ്മദ് മാഷിനെ തേടി തലശ്ശേരിയിൽ നിന്നും ശിഷ്യരെത്തി
തിരൂരങ്ങാടി: സർവീസിൽ നിന്ന് വിരമിച്ച് നാലു പതിറ്റാണ്ട് പിന്നിട്ടതിനു ശേഷം തന്റെ വിദ്യാർത്ഥികളെ ഒന്നിച്ച് കാണാൻ കഴിഞ്ഞ അപൂർവ്വ ഭാഗ്യം തന്നെ തേടിയെത്തിയ നിർവൃതിയിലാണ് കക്കാട് ഒറ്റത്തിങ്ങൽ മുഹമ്മദ് മാസ്റ്റർ. തന്റെ മുന്നിൽ ഊർജ്ജസ്വലതയോടെ പഠിക്കാനിരുന്ന കുട്ടികൾ തലനരച്ച മുത്തശ്ശന്മരായി മുന്നിൽ വന്നപ്പോൾ അനിർവാച്യമായ സന്തോഷത്താൽ മുഹമ്മദ് മാസ്റ്ററുടെ (95) കണ്ണൂകൾ നിറഞ്ഞു.തലശ്ശേരി മുബാറക് ഹയർ സെക്കൻഡറി സ്കൂളിലെ 1970 - 1980 വരെയുള്ള എസ്എസ്എൽസി ബാച്ചിലെ വിദ്യാർഥികളാണ് തങ്ങളുടെ പ്രിയപ്പെട്ട പ്രധാനാധ്യാപകനെ തേടിയെത്തിയത്. പൂർവ വിദ്യാർത്ഥി സംഘടനയായ മുബാറക് ഇൻറഗ്രേറ്റഡ് സ്റ്റുഡൻസ് അസോസിയേഷനാണ് സന്ദർശനത്തിന് നേതൃത്വം നൽകിയത്. പ്രസിഡണ്ട് സാക്കിർ കാത്താണ്ടി, സെക്രട്ടറി വി പി അഷ്റഫ്, മുൻ രഞ്ജി താരം സി ടി കെ ഉസ്മാൻ കുട്ടി, ലുക്മാൻ തലശ്ശേരി, ഫസൽ കൂവേരി, മുസ്താഖ് ഹസ്സൻ എകെ സഹീർ മുനീർ കാത്താണ്ടി, ജികെ അബ്ദുനാസ...