താമരശ്ശേരി ചുരത്തിൽ അപകടകരമായ അറുപതോളം മരങ്ങൾ; റിപ്പോർട്ട് നൽകിയിട്ട് ഒരുമാസം, നടപടി വൈകുന്നു
താമരശ്ശേരി : മരങ്ങൾ കടപുഴകിയും കൊമ്പുകൾ പൊട്ടിവീണും ചുരത്തിൽ ഗതാഗത തടസ്സം പതിവ്. അപകടകരമായ മരങ്ങൾ മുറിച്ചുനീക്കുന്നതിനുള്ള നടപടികൾ വൈകുന്നു. ചൊവ്വാഴ്ച പകൽ എട്ടാം വളവിന് സമീപം ഉണങ്ങിയ മരക്കൊമ്പുകൾ പൊട്ടി കാറിന്റെ മുൻ ഭാഗത്തു വീണു. ഒൻപതാം വളവിനു സമീപം കൊമ്പുകൾ ഉണങ്ങി വീഴാൻ പാകത്തിനുള്ള മരം യാത്രക്കാരും സന്നദ്ധ പ്രവർത്തകരും വനം വകുപ്പിന്റെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്ന് മുറിച്ച് മാറ്റി. ഉണങ്ങിയും ചെരിഞ്ഞും വേരുകൾ അറ്റും യാത്രക്കാർക്ക് ഭീഷണിയായ അറുപതോളം മരങ്ങൾ മുറിച്ചുമാറ്റുന്നതിനു വേണ്ടിയുള്ള റിപ്പോർട്ട് കഴിഞ്ഞ മാസം ബന്ധപ്പെട്ട ഉദോഗസ്ഥർ തയ്യാറാക്കി നൽകിയതാണെങ്കിലും ഇതിന്റെ വില നിർണയം ഇനിയും നടത്തിയിട്ടില്ല.
പലപ്പോഴും മരങ്ങൾ കടപുഴകി വീഴുമ്പോൾ മരത്തിനൊപ്പം ചുറ്റുമുള്ള മണ്ണും കല്ലും ഇടിഞ്ഞ് റോഡിലേക്ക് പതിക്കാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കാണ് അനുഭവപ്പെടാറു...