Tag: Thanalur

വീടിൻ്റെ നിർമാണത്തിനിടെ  ഷോവാൾ തകർന്ന് വീണ് യുവാവ് മരിച്ചു.
Accident

വീടിൻ്റെ നിർമാണത്തിനിടെ ഷോവാൾ തകർന്ന് വീണ് യുവാവ് മരിച്ചു.

താനൂർ : വീടിൻ്റെ നിർമാണ പ്രവൃത്തിക്കിടെ ഷോവാൾ തകർന്ന് വീണ് യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു.കെ പുരം കുണ്ടുങ്ങൽ സ്വദേശി കുന്നത്ത്പറമ്പിൽ വിനു (38)വാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ കെ പുരം കുണ്ടുങ്ങലിലാണ് സംഭവം. ഒപ്പമുണ്ടായിരുന്ന സഹായി പട്ടരുപറമ്പ് സ്വദേശി പ്രജിത്തിനാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.ചെവ്വാഴ്ച്ച ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം. വിനുവിൻ്റെ സഹോദരന് നിർമിക്കുന്ന വീടിൻ്റെ പ്രവൃത്തിക്കിടെയാണ് അപകടം. വീടിൻ്റെ മുകൾ ഭാഗത്തെ ചുമർ പ്ലാസ്റ്റർ ചെയ്യുന്നതിനിടെയാണ് സംഭവം. ബഹളം കേട്ട് സമീപവാസികൾ ഓടിയെത്തി ഇരുവരെയും മൂലക്കലിലെ ആശുപത്രിയിയിൽ എത്തിച്ചെങ്കിലും വിനുവിൻ്റെ ജീവൻ രക്ഷിക്കാനായില്ല.ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ വി എ ഖാദർ, സൽമത്ത് എന്നിവരും സമീപവാസികളും നാട്ടുകാരുമാണ് രക്ഷാപ്രവർത്തനത്തിനെത്തിയത്. താനൂർ സി ഐ ട...
Feature, Information

തനാളൂർ ഗ്രാമപഞ്ചായത്തിൽ ഹരിതസഭ സംഘടിപ്പിച്ചു

മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി തനാളൂർ ഗ്രാമപഞ്ചായത്തിൽ ഹരിതസഭ സംഘടിപ്പിച്ചു.പുത്തൻതെരു ഹൂറിയ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.എം. മല്ലിക ടീച്ചർ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ പി. സതീശൻ മാസ്റ്റർ, അമീറ കുനിയിൽ, ഗ്രാമപഞ്ചായത്ത് മെമ്പർ പി. ജ്യോതി, പി.വി ഷൺമുഖൻ, കെ.വി ലൈജു, ഷബീർ കുഴിക്കാട്ടിൽ, നസ്‌റി തേത്തയിൽ, ജസീന ഹാരിസ്, മുഹമ്മദ് റാഫി, അബ്ദുറസാഖ് എടമരത്ത്, ഡോ. ശിൽപ എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഒ.കെ പ്രേമരാജൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഹരിതസഭയുടെ ഭാഗമായി ഹരിതകർമ സേനാംഗങ്ങളെ ആദരിക്കൽ, പരിസ്ഥിതി ദിന സന്ദേശം, പ്രതിജ്ഞ എന്നിവയും നടത്തി. വൈസ് പ്രസിഡന്റ് വി. അബ്ദുറസാഖ് സ്വാഗത്‌വും അസിസ്റ്റന്റ് സെക്രട്ടറി വി.കെ രവീന്ദ്രൻ നന്ദിയും പറഞ്ഞു....
error: Content is protected !!