തനാളൂർ ഗ്രാമപഞ്ചായത്തിൽ ഹരിതസഭ സംഘടിപ്പിച്ചു
മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി തനാളൂർ ഗ്രാമപഞ്ചായത്തിൽ ഹരിതസഭ സംഘടിപ്പിച്ചു.പുത്തൻതെരു ഹൂറിയ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.എം. മല്ലിക ടീച്ചർ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ പി. സതീശൻ മാസ്റ്റർ, അമീറ കുനിയിൽ, ഗ്രാമപഞ്ചായത്ത് മെമ്പർ പി. ജ്യോതി, പി.വി ഷൺമുഖൻ, കെ.വി ലൈജു, ഷബീർ കുഴിക്കാട്ടിൽ, നസ്റി തേത്തയിൽ, ജസീന ഹാരിസ്, മുഹമ്മദ് റാഫി, അബ്ദുറസാഖ് എടമരത്ത്, ഡോ. ശിൽപ എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഒ.കെ പ്രേമരാജൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഹരിതസഭയുടെ ഭാഗമായി ഹരിതകർമ സേനാംഗങ്ങളെ ആദരിക്കൽ, പരിസ്ഥിതി ദിന സന്ദേശം, പ്രതിജ്ഞ എന്നിവയും നടത്തി. വൈസ് പ്രസിഡന്റ് വി. അബ്ദുറസാഖ് സ്വാഗത്വും അസിസ്റ്റന്റ് സെക്രട്ടറി വി.കെ രവീന്ദ്രൻ നന്ദിയും പറഞ്ഞു.
...