Tag: Thasleena palakkatt

നന്നമ്പ്രയിൽ പുതിയ പ്രസിഡന്റ് തസ്‌ലീന പാലക്കാട്ട് ആയേക്കും
Politics

നന്നമ്പ്രയിൽ പുതിയ പ്രസിഡന്റ് തസ്‌ലീന പാലക്കാട്ട് ആയേക്കും

നന്നമ്പ്ര : പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റ് ആയി തസ്ലീന ഷാജിയെ മുസ്ലിം ലീഗ് പഞ്ചായത്ത് വർക്കിങ് കമ്മിറ്റി യോഗത്തിൽ ധാരണയായതായി അറിയുന്നു. ഇന്നലെ വൈകുന്നേരം മർകസിൽ ചേർന്ന യോഗത്തിലാണ് ഏകദേശ ധാരണ ആയത്. നിലവിൽ പ്രസിഡന്റ് സ്ഥാനം കൊടിഞ്ഞി പ്രദേശതുള്ള ആൾക്കായതിനാൽ മറ്റൊരു പേര് ഉയർന്നില്ല. മുൻ പ്രസിഡന്റിന് പുറമെ തസ്ലീന മാത്രമാണ് കൊടിഞ്ഞിയിൽ നിന്നുള്ളത്. ആറാം വാർഡ് കമ്മിറ്റി സൗദ മരക്കരുട്ടിയുടെ പേരാണ് പറഞ്ഞത്. ഭൂരിഭാഗം പേരും കൊടിഞ്ഞിക്ക് പ്രസിഡന്റ് പദവി നൽകണമെന്നാണ് അറിയിച്ചത്. ഏതാനും അംഗങ്ങൾ പഞ്ചായത്ത് കമ്മിറ്റി എടുക്കുന്ന തീരുമാനത്തെ പിന്തുണക്കുമെന്നു അറിയിച്ചു. മുൻ പ്രസിഡന്റിനെ രാജി വെപ്പിച്ചതിൽ പ്രതിഷേധിച്ച് പിരിച്ചു വിട്ടതായി പ്രഖ്യാപിച്ചിരുന്ന തിരുത്തി 21 ആം വാർഡ് കമ്മിറ്റിയും യോഗത്തിൽ പങ്കെടുത്തിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് ഇവർ തസ്ലീനയെ പറഞ്ഞതോടെ ലീഗ് കമ്മിറ്റിക്ക് കാര്യങ്ങൾ എളുപ്പമായി. ...
error: Content is protected !!