തെന്നല സര്‍വീസ് സഹകരണ ബാങ്ക് സാമ്പത്തിക പ്രതിസന്ധി ; നിക്ഷേപകര്‍ കലക്ട്രേറ്റ് മാര്‍ച്ച് നടത്തും
തിരൂരങ്ങാടി : യുഡിഎഫ് ഭരണ സമിതി കൈയ്യാളുന്ന തെന്നല സര്‍വീസ് സഹകരണ ബാങ്കില്‍ പണം തിരികെ കിട്ടാത്ത നിക്ഷേപകര്‍ കലക്ട്രേറ്റ് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കുമെന്ന് തെന്നല സര്‍വീസ് സഹകരണ ബാങ്ക് നിക്ഷേപക കമ്മിറ്റി അറിയിച്ചു. നവംബര്‍ 8 ന് രാവിലെ ജോയ്ന്റ് രജിസ്ട്രാര്‍ ഓഫീസിലേക്കാണ് നിക്ഷേപകരുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണയും നടത്തുക.
തെന്നല സര്‍വീസ് സഹകരണ ബാങ്കിലെ നിക്ഷേപകരുടെ പണം തിരിച്ചു നല്‍കുക, കൃത്രിമ മാര്‍ഗങ്ങളിലൂടെ ബാങ്കിന്റെ പണം അപഹരിച്ചവരെ നിയമാനുസൃതം ശിക്ഷാ നടപടികള്‍ക്ക് വിധേയമാക്കുക, ബാങ്കിന്റെ ഭരണത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടുക, ബാങ്ക് പ്രവര്‍ത്തന ക്ഷമമാക്കുക, എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ടാണ് മാര്‍ച്ചും ധര്‍ണയും നടത്തുന്നതെന്ന് നിക്ഷേപക കമ്മിറ്റി ചെയര്മാന് എംപി ഹരിദാസന്, കണ്‍വീനര്‍ മുഹമ്മദ് ഇദ്രീസ് എം, ട്രഷറര്‍ മൊയ്തുട്ടി എ എന്നിവര്‍ അറിയിച്ചു.
...