Tag: thiruvananthapuram airport

എയര്‍ ഇന്ത്യയുടെ മിന്നല്‍ പണിമുടക്കില്‍ വലഞ്ഞ് യാത്രക്കാര്‍ ; മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത് 70 ഓളം സര്‍വീസുകള്‍
Kerala

എയര്‍ ഇന്ത്യയുടെ മിന്നല്‍ പണിമുടക്കില്‍ വലഞ്ഞ് യാത്രക്കാര്‍ ; മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത് 70 ഓളം സര്‍വീസുകള്‍

കരിപ്പൂര്‍ : സംസ്ഥാനത്ത് ജീവനക്കാരുടെ മിന്നല്‍ പണിമുടക്കിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് കൊച്ചിയില്‍ നിന്നും കണ്ണൂരില്‍ നിന്നുമുള്ള വിമാനങ്ങള്‍ മുന്നറിയിപ്പില്ലാതെ റദ്ദാക്കി. എഴുപതോളം രാജ്യാന്തര ആഭ്യന്തര വിമാന സര്‍വീസുകളാണ് മുടങ്ങിയതെന്നു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മുന്നറിയിപ്പില്ലാതെ വിമാനങ്ങള്‍ റദ്ദാക്കിയത് സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ള നൂറുകണക്കിന് യാത്രക്കാരെ വലച്ചു. പലരും യാത്ര പുറപ്പെടാനായി വിമാനത്താവളത്തില്‍ എത്തിയ ശേഷമാണ് വിവരം അറിഞ്ഞത്. ഇതോടെ ബോര്‍ഡിങ് പാസ് ഉള്‍പ്പെടെ കിട്ടി മണിക്കൂറുകളോളം വിമാനത്താവളത്തില്‍ കാത്തിരുന്ന യാത്രക്കാര്‍ പലരും ക്ഷുഭിതരായി. കരിപ്പൂരില്‍ നിന്ന് ഇതുവരെ 12 സര്‍വീസുകളാണ് റദ്ദാക്കിയത്. യാത്ര പുനഃക്രമീകരണത്തിനോ പണം മടക്കി വാങ്ങുന്നതിനോ അവസരമുണ്ടെന്നാണ് എയര്‍ ഇന്ത്യയുടെ വിശദീകരണം. റാസല്‍ ഖൈമ, ദുബായ്, ജിദ്ദ, ദോഹ, ബഹറിന്‍, കുവൈറ്റ് എ...
error: Content is protected !!