നേര്‍ച്ച കാശ് ചോദിച്ചെത്തിയ യുവാവ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കയറിപ്പിടിച്ചു ; പ്രതിയുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു
തിരുവനന്തപുരം: പട്ടാപ്പകല്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കടന്നു പിടിച്ച് ആക്രമിക്കാന്‍ ശ്രമിച്ച ആളുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്. പളനിയില്‍ പോകാന്‍ നേര്‍ച്ച കാശ് ചോദിച്ചെത്തിയ യുവാവാണ് പെണ്‍കുട്ടിയെ ആക്രമിച്ചത്. പ്രതിയെക്കുറിച്ച് കുറിച്ച് അറിയുന്നവര്‍ ഉടന്‍ വഞ്ചിയൂര്‍ പൊലീസിനെ വിവരം അറിയിക്കണമെന്ന് വഞ്ചിയൂര്‍ പൊലീസ് അഭ്യര്‍ത്ഥിച്ചു. 9497980031 എന്ന നമ്പറില്‍ ആണ് വിവരമറിയിക്കേണ്ടത്.
കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയുടെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചത്. ഹോട്ടലില്‍ ഇരിക്കുന്ന പ്രതിയുടെ ദൃശ്യങ്ങളാണ് പൊലീസ് പുറത്ത് വിട്ടിരിക്കുന്നത്.
ശനിയാഴ്ച ഉച്ചയ്ക്ക് 12:30 മണിയോടെയാണ് യുവാവ് പെണ്‍കുട്ടിയുടെ വീട്ടിലെത്തുന്നത്. പഴനിയില്‍ പോകാന്‍ നേര്‍ച്ചക്കാശിനെന്നു പറഞ്ഞാണ് ഇയാള്‍ വീടിന്റെ വാതിലില്‍ മുട്ടിയത്. ഇയാളുടെ കൈയിലൊരു തട്...