വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു ; സോഷ്യല്‍മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ ത്രിക്കണ്ണന്‍ കസ്റ്റഡിയില്‍
ആലപ്പുഴ: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ ത്രിക്കണ്ണന്‍ കസ്റ്റഡിയില്‍. ആലപ്പുഴ സ്വദേശിയായ യുവതി നല്‍കിയ പരാതിയിലാണ് തൃക്കണ്ണന്‍ എന്നറിയപ്പെടുന്ന ഇരവുകാട് സ്വദേശി ഹാഫിസിനെ ആലപ്പുഴ സൗത്ത് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. വിവാഹ വാഗ്ദാനം നല്‍കി റീല്‍സ് എടുത്ത് കൂടെ കൂട്ടി പീഡിപ്പിച്ചതായാണ് പരാതി. ഹാഫിസിന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.
...