Tag: Thrikkulam govt highschool

അവസരം നഷ്ടപ്പെടുത്തരുത് ; തിരൂരങ്ങാടി നഗരസഭ സൗജന്യ അപസ്മാര ചികിത്സാ മെഗാ ക്യാമ്പ് സംഘടിപ്പിക്കുന്നു ; കൂടുതല്‍ വിവരങ്ങള്‍ക്ക്
Information

അവസരം നഷ്ടപ്പെടുത്തരുത് ; തിരൂരങ്ങാടി നഗരസഭ സൗജന്യ അപസ്മാര ചികിത്സാ മെഗാ ക്യാമ്പ് സംഘടിപ്പിക്കുന്നു ; കൂടുതല്‍ വിവരങ്ങള്‍ക്ക്

തിരൂരങ്ങാടി : തിരൂരങ്ങാടി നഗരസഭയുടെയും കോഴിക്കോട് മെയ്ത്ര ആശുപത്രിയുടെയും സഹകരണത്തോടെ ജൂലൈ 2 ന് ഞായറാഴ്ച്ച ചെമ്മാട് തൃക്കുളം ഗവണ്മെന്റ് ഹൈസ്‌കൂളില്‍ വെച്ച് മെഗാ അപസ്മാര ചികിത്സാ ക്യാമ്പ് സംഘടിപ്പിക്കുന്നു. കാലത്ത് 10.00 മണി മുതല്‍ ഉച്ചക്ക് 2.00 മണി വരെയായി നടത്തപ്പെടുന്ന ക്യാമ്പില്‍ മെയ്ത്രയുടെ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സേവനവും നിര്‍ദ്ദേശങ്ങളും രോഗ നിര്‍ണ്ണയങ്ങളും ചികിത്സ പ്രതിവിധികളും ഉണ്ടായിരിക്കും. നഗരസഭാ പ്രദേശങ്ങളില്‍ അപസ്മാര രോഗത്തിന്റെ വ്യത്യസ്തങ്ങളായ ലക്ഷണങ്ങളാല്‍ പ്രയാസപ്പെടുന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഏറെ ഉപകാരപ്പെടുന്ന ഒരു നല്ല അവസരമാണ് ജൂലൈ 2 ന് നടക്കുന്നതെന്ന് ഭരണസമിതി അറിയിച്ചു. ഇത് വരെ ഈ മേഖലയില്‍ നടന്നിട്ടില്ലാത്ത വ്യത്യസ്തമായ ഒരു ക്യാമ്പിനാണ് അപസ്മാര ചികിത്സക്ക് പ്രത്യേക എപിലെപ്‌സി ഡിപ്പാര്‍ട്‌മെന്റോട് കൂടി പ്രവര്‍ത്തിക്കുന്ന കോഴിക്കോട് മെയ്ത്രയുടെ സഹകരണത്തോ...
Local news

പരപ്പനങ്ങാടി ഉപജില്ല വാർത്ത വായന മത്സരം: നജ, ഹിസാന വിജയികൾ

പരപ്പനങ്ങാടി ഉപജില്ലാ സാമൂഹ്യ ശാസ്ത്രമേളയുടെ ഭാഗമായി വാർത്താ വായനാ മത്സരം നടത്തി. തിരുരങ്ങാടി ഓറിയൻറൽ ഹയർ സെക്കൻ്ററി സ്ക്കൂളിൽ നടത്തിയ മത്സരത്തിൽ ഇരുപതോളം വിദ്യാർഥികൾ പങ്കെടുത്തു. ഹൈസ്ക്കൂൾ വിഭാഗത്തിൽ ടി. ഹിസാന. (ഒ.എച്ച്.എസ്.എസ്. തിരൂരങ്ങാടി) ഒന്നാം സ്ഥാനവും മുഫ്സില സൂഫിയ (തഅലീം ഐ ഒ എച്ച്എസ്എസ് പരപ്പനങ്ങാടി) രണ്ടാം സ്ഥാനവും ഫാത്തിമ നാജിയ (ജി.എച്ച്.എസ്.തൃക്കുളം) മൂന്നാം സ്ഥാനവും നേടി. ഹയർ സെക്കൻ്ററി വിഭാഗത്തിൽ എം.വി. നജ. (എസ് .എൻ.എം.എച്ച്.എസ്.എസ്. പരപ്പനങ്ങാടി) ഒന്നാം സ്ഥാനവും പി.ഒ. ഇർഫാന (എച്ച് എസ് എസ് തിരുരങ്ങാടി) രണ്ടാം സ്ഥാനവും കെ.കെ.ഷഹന ജാസ്മി (ബി.ഇ.എം.എച്ച്.എസ്.എസ് പരപ്പനങ്ങാടി) മൂന്നാം സ്ഥാനവും നേടി.വിജയികൾക്ക് ഒ .എ ച്ച്.എസ്.എസ് ഹെഡ്മാസ്റ്റർ ടി.അബ്ദുൽ റഷീദ് മാസ്റ്റർ സമ്മാനദാനം നിർവ്വഹിച്ചു. https://youtu.be/YY4ExLUlpa4 സബ് ജില്ലാ കൺവീനർ പി.വി ഹുസ്സൈൻ, അധ്യാപകരായ ട...
Local news

തൃക്കുളം ഹൈസ്‌കൂളിൽ നവീകരിച്ച ലൈബ്രറി ഉദ്‌ഘാടനവും അനുമോദന യോഗവും നടത്തി

തിരൂരങ്ങാടി: തൃക്കുളം ഗവ. ഹൈസ്കൂളിൽ നവീകരിച്ച ലൈബ്രറിയുടെ ഉദ്‌ഘാടനവും എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ അനുമോദിക്കുന്ന ചടങ്ങും കെ പി എ മജീദ് എം എൽ എ നിർവഹിച്ചു. ചടങ്ങിൽ മുനിസിപ്പാലിറ്റി ചെയർമാൻ കെ.പി മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. മുനിസിപ്പാലിറ്റി വൈസ് ചെയർപേഴ്സൻ സി.പി.സുഹ്റാബി, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ ഇ.പി.എസ് ബാവ , സി.പി. ഇസ്മയിൽ , ഇഖ്ബാൽ കല്ലിങ്ങൽ, വഹീദ ചെമ്പ കൗൺസിലർമാരായ ജാഫർ കുന്നത്തേരി , അയിഷുമ്മു ബീവി, ഹംസ പി.ടി, സ്കൂൾ പി.ടി.എ പ്രസിഡന്റ് എം എൻ മൊയ്തീൻ, എസ് എം.സി ചെയർമാൻ മുഹമ്മദലി മാസ്റ്റർ , വൈസ് ചെയർമാൻ അഹമ്മദ് കോയ , പരപ്പനങ്ങാടി ബി.പി.സി സുരേന്ദ്രൻ , പ്രധാനാധ്യാപിക ബീനാ റാണി എന്നിവർ പ്രസംഗിച്ചു....
error: Content is protected !!