Tag: Thripunithara

പൊലീസിന് നാണക്കേടായി വീണ്ടും മോഷണം; സുഹൃത്തിന്റെ വീട്ടിൽ നിന്ന് സ്വർണം മോഷ്ടിച്ച പോലീസുകാരൻ പിടിയിൽ
Crime

പൊലീസിന് നാണക്കേടായി വീണ്ടും മോഷണം; സുഹൃത്തിന്റെ വീട്ടിൽ നിന്ന് സ്വർണം മോഷ്ടിച്ച പോലീസുകാരൻ പിടിയിൽ

മാങ്ങാ മോഷണത്തിലെ പോലീസ് കള്ളന്റെ കേസ് ഒതുക്കി തീർത്തതിന് പിന്നാലെ പോലീസിന് നാണക്കേടായി മറ്റൊരു മോഷണക്കേസ്. സുഹൃത്തിന്റെ വീട്ടിൽ നിന്ന് പത്ത് പവൻ സ്വർണം മോഷ്ടിച്ച കേസിൽ എ.ആർ ക്യാമ്പിലെ പോലീസുകാരൻ അമൽദേവ് പിടിയിലായി. മോഷ്ടിച്ച സ്വർണം പണയംവെച്ച് തന്റെ ബാധ്യതകൾ തീർക്കാനായിരുന്നു ഇയാളുടെ ശ്രമം. ഞാറക്കൽ പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അമലിന്റെ അയൽക്കാരനും ഉറ്റ സുഹൃത്തുമായ നിതിൻ എന്നയാളുടെ വീട്ടിൽ നിന്ന് അയാളുടെ ഭാര്യയുടെ മാലയാണ് പ്രതി മോഷ്ടിച്ചത്. വീട്ടിൽ അമൽ എത്തിയതിന് ശേഷമാണ് മാല മോഷണം പോയത്. അമൽ മാത്രമാണ് ഈ സമയം വീട്ടിൽ വന്നതെന്ന് നിതിന്റെ അച്ഛൻ നടേശൻ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. തുടർന്നാണ് പോലീസ് അമലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. ലക്ഷങ്ങളുടെ ബാധ്യതയുള്ളയാളാണ് അമൽ. ഓൺലൈൻ റമ്മി കളിച്ചാണ് ഇയാൾ ലക്ഷങ്ങളുടെ ബാധ്യത വരുത്തിയതെന്നാണ് പറയുന്നത്.. മുൻപ് സിറ്റി എ.ആർ ക്യാമ്പിൽ നി...
Crime

ഇന്‍സ്റ്റഗ്രാമിലൂടെ കെണിയൊരുക്കി പോലീസ്; MDMA കച്ചവടക്കാരായ കൊണ്ടോട്ടി സ്വദേശിയും യുവതിയും കുടുങ്ങി

തൃപ്പൂണിത്തുറ: എം.ഡി.എം.എ.യുമായി യുവാവിനെയും യുവതിയെയും പോലീസ് പിടികൂടി. തൃപ്പൂണിത്തുറ വടക്കേകോട്ട താമരംകുളങ്ങര ശ്രീനന്ദനത്തിൽ മേഘന (25), മലപ്പുറം കൊണ്ടോട്ടി മേലങ്ങാടി ഗവ. വി.എച്ച്.എസ്.എസിനു സമീപം തടിയകുളം വീട്ടിൽ ഷാഹിദ് (27) എന്നിവരെയാണ് 1.40 ഗ്രാം എം.ഡി.എം.എ.യുമായി തൃപ്പൂണിത്തുറ ഹിൽപ്പാലസ് ഇൻസ്പെക്ടർ വി. ഗോപകുമാറും സംഘവും അറസ്റ്റ് ചെയ്തത്. മേഘനയും ഊബർ ടാക്സി ഓടിക്കുന്ന ഷാഹിദും ഒരുമിച്ച് ഒരു വർഷത്തിലധികമായി കാക്കനാട് ഭാഗത്ത് വീട് വാടകയ്ക്കെടുത്ത് താമസിച്ച് മയക്കുമരുന്ന് കച്ചവടം നടത്തിവരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കേസിൽ ഒന്നാം പ്രതിയായ മേഘനയുമായി ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട് മയക്കുമരുന്ന് ആവശ്യക്കാർ എന്ന വ്യാജേന കെണിയൊരുക്കിയാണ് ഇരുവരെയും പോലീസ് പിടികൂടിയത്. തൃപ്പൂണിത്തുറ ചാത്താരി വൈമീതി ഭാഗത്തുനിന്നാണിവരെ പിടികൂടിയത്. ബെംഗളൂരുവിൽനിന്നു മയക്കുമരുന്ന് കൊണ്ടുവന്ന് ഇവർ താമസിക്കുന്ന...
error: Content is protected !!