Wednesday, July 30

Tag: Tiger and dog that fell into well

കിണറ്റിൽ വീണ കടുവയും നായയും ഒരുമിച്ചിരുന്നത് അഞ്ച് മണിക്കൂറോളം
Kerala

കിണറ്റിൽ വീണ കടുവയും നായയും ഒരുമിച്ചിരുന്നത് അഞ്ച് മണിക്കൂറോളം

ഇടുക്കി : ചെല്ലാർകോവിൽമെട്ടിൽ ഏലത്തോട്ടത്തിൽ കിണറ്റിൽ വീണ കടുവയും നായയും ഒരുമിച്ചിരുന്നത് അഞ്ച് മണിക്കൂറോളം. നായയെ ഓടിച്ചാണ് കടുവയും കിണറ്റിൽ വീണത്. കിണറ്റിൽ വീണതോടെ നായയെ വേട്ടയാടുകയായിരുന്നു എന്ന കാര്യം കടുവ മറന്നു. നായയെ ആക്രമിക്കാതെ അഞ്ച് മണിക്കൂറും കടുവ കിണറ്റിൽ തുടർന്നു. ഒടുവിൽ മയക്കുവെടി വെച്ച് മയക്കിയാണ് കടുവയെ പുറത്തെടുത്തത്. കുരച്ച് ശബ്ദമുണ്ടാക്കിയതിനാൽ നായക്കും വെടി വെച്ചു. രണ്ടു വയസ്സോളം പ്രായമുള്ള ആൺ കടുവയാണ് 15 അടിയോളം താഴ്ചയുള്ള കിണറ്റിൽ വീണത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് കടുവയെ പുറത്തെടുത്തത്. പിടികൂടിയ കടുവയെ പെരിയാർ കടുവ സങ്കേതത്തിൽ തുറന്നു വിട്ടു. ഗവിക്കു സമീപമുള്ള പാണ്ഡ്യൻ തോട് എന്ന ഭാഗത്താണ് രാത്രിയിൽ കടുവയെ തുറന്നുവിട്ടത്. കടുവകളുടെ സാന്നിധ്യം കുറഞ്ഞ വന മേഖലയായതിനാലാണ് ഇവിടം തെരഞ്ഞെടുത്തത്. മയക്കുവെടി വെച്ച് പിടികൂടി തേക്കടിയിലെത്തിച്ച കടുവയ്ക്ക് പര...
error: Content is protected !!