തിരൂർ ഡെപ്യൂട്ടി തഹസിൽദാർ നാടുവിട്ടത് പോക്സോ കേസിൽ ഉൾപ്പെടുത്തുമെന്ന ഭീഷണി കാരണം, 2 പേർ അറസ്റ്റിൽ
തിരൂർ : ഡെപ്യൂട്ടി തഹസിൽദാരെ കാണാതായ സംഭവത്തിൽ വഴിത്തിരിവ്. കാണാതായത് പോക്സോ കേസിൽ ഉൾപ്പെടുത്തുമെന്ന ഭീഷണി മൂലം. ഡെപ്യൂട്ടി തഹസിൽദാറെ ഭീഷണിപ്പെടുത്തി 10 ലക്ഷം തട്ടിയെടുത്ത സംഭവത്തിൽ 2 പേരെ പോലീസ് പിടികൂടി.
തിരൂർ ഡെപ്യൂട്ടി തഹസിൽദാറെ പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി 10,30000 രൂപ തട്ടിയെടുത്ത കേസിൽ രണ്ടത്താണി സ്വദേശികളായ രണ്ടുപേരെയാണ് തിരൂർ പോലീസ് അറസ്റ്റ് ചെയ്തു. പൂവഞ്ചിന സ്വദേശി പാലക്കൽ മുഹമ്മദ് അജ്മൽ (34) രണ്ടത്താണി സ്വദേശി തയ്യിൽ മുഹമ്മദ് ഫൈസൽ(43) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. തഹസിൽദാറെ നിരന്തരം ഭീഷണിപ്പെടുത്തി മൂന്ന് തവണകളായിട്ടാണ് പ്രതികൾ പണം കൈക്കലാക്കിയത്. പണം കൈക്കലാക്കിയതിനുശേഷം പ്രൈവറ്റ് ഇൻവെസ്റ്റിഗേഷൻ ഏജൻസി എന്ന പേരിൽ തഹസിൽദാറെ വിളിച്ച് ഭീഷണിപ്പെടുത്തുകയും മാനസിക സമ്മർദ്ദത്തിൽ ആക്കുകയും ചെയ്തതിനെ തുടർന്നാണ് നാട്ടിൽ നിന്നും പോകാൻ നിർബന്ധിതനായത്. പ്രതികളിൽ ഒരാൾ...