Tuesday, August 26

Tag: Tirur thaluk office

ഡെപ്യൂട്ടി തഹസിൽദാർ ബ്ലാക്ക് മെയിലിങ് കാരണം നാടുവിട്ട സംഭവം; അന്വേഷണം ഊർജിതമാക്കി പോലീസ്
Crime

ഡെപ്യൂട്ടി തഹസിൽദാർ ബ്ലാക്ക് മെയിലിങ് കാരണം നാടുവിട്ട സംഭവം; അന്വേഷണം ഊർജിതമാക്കി പോലീസ്

തിരൂർ : തിരൂരില്‍ ഡെപ്യൂട്ടി തഹസില്‍ദാർ നാട് വിട്ടത് ബ്ലാക്ക് മെയിലിംഗ് കാരണമാണെന്ന് മൊഴി നൽകിയതോടെ പോലീസ് അന്വേഷണം ഊർജിതമാക്കി.പിടിയിലായ മൂന്നുപേർക്ക് പുറമെ കൂടുതൽ പേർക്ക് കേസില്‍ പങ്കുണ്ടോ എന്നതാണ് പൊലീസ് അന്വേഷിക്കുന്നത്. കോട്ടക്കൽ രണ്ടത്താണി സ്വദേശികളായ ഷഫീഖ് (35),ഫൈസല്‍ (43) വെട്ടിച്ചിറ സ്വദേശി അജ്മല്‍ (37) എന്നിവരാണ് പിടിയിലായത്. സംഭവത്തില്‍ രണ്ടു കാര്യങ്ങളിലാണ് പൊലീസ് അന്വേഷണം നടക്കുന്നത്. നേരത്തെ മറ്റു കേസുകളിലും അറസ്റ്റിലായ ഇവർ ഡെപ്യൂട്ടി തഹസീല്‍ദാറെ ഭീഷണിപ്പെടുത്തിയെന്നാണ് മൊഴി ലഭിച്ചിരിക്കുന്നത്. വീട്ടിലേക്ക് തിരിച്ചെത്തിയ പി.ബി. ചാലിബില്‍ നിന്നും പൊലീസ് വിശദമായി മൊഴിയെടുത്തപ്പോഴാണ് ബ്ലാക്മെയിലിങ്ങിൻ്റെ കഥ പുറത്തുവന്നത്. ചാലിബിനെ കാണാതായതിന് ശേഷം ഇയാളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും മൊബൈല്‍ ഫോണും പൊലീസ് പരിശോധിച്ചിരുന്നു. അക്കൗണ്ടില്‍ നിന്ന് കഴിഞ്ഞ രണ്ടാഴ്ച്ചക്കുള്ളില്‍ 10 ലക...
error: Content is protected !!