Tag: Tirur town

തിരൂരിൽ ബസ് പണിമുടക്ക് തുടങ്ങി; കെ എസ് ആർ ടി സി അധിക സർവീസ് നടത്തും
Other

തിരൂരിൽ ബസ് പണിമുടക്ക് തുടങ്ങി; കെ എസ് ആർ ടി സി അധിക സർവീസ് നടത്തും

തിരൂർ: സംയുക്ത ബസ് തൊഴിലാളി കോർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരൂർ ബസ്റ്റാൻഡിൽ സർവീസ് നടത്തുന്ന മുഴുവൻ ബസ്സിലെ തൊഴിലാളികളും ഇന്ന് പണിമുടക്കി. യാത്രക്കാരെ ബാധിക്കാതിരിക്കാൻ കെ എസ് ആർ ടി സി അധിക സർവീസ് ആരംഭിച്ചിട്ടുണ്ട്. മലപ്പുറം റോഡ്, തിരൂർ നഗരത്തിലെ റോഡ്, തിരൂർ ഏഴൂർ റോഡ് അടക്കമുള്ള റോഡിന്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കുക, തിരൂർ നഗരത്തിലെ തലതിരിഞ്ഞ ട്രാഫിക് പരിഷ്കരണം ഒഴിവാക്കുക, തിരൂർ ഏഴൂർ റോഡ് ഗതാഗത തടസ്സം രൂക്ഷമായ സാഹചര്യത്തിലും പാർക്കിന്റെ പേരിൽ റോഡ് നടപ്പാത അപകടകരമാം നിർമ്മിച്ചത് പൊളിച്ച് ഒഴിവാക്കുക, അനധികൃതമായി ആർടിഒ ഓഫീസുകളിൽ നിന്നും കൊടുക്കുന്ന വിദ്യാർത്ഥി കൺവെൻഷൻ നിറുത്തൽ ചെയ്ത അർഹരായ വിദ്യാർഥികൾക്ക് മാത്രം കൺവെൻഷൻ നൽകുക, തിരൂർ ബസ് സ്റ്റാൻഡിലെ ശുചിമുറി സ്ഥിരസംവിധാനത്തോട് കൂടി പൊതു ജനങ്ങൾക്ക് തുറന്നു കൊടുക്കുക എന്നിവ അടക്കം ബസ് മേഖലക്കും പൊതു ജനങ്ങളും അനുഭവിച്ചു കൊണ്ടിരിക്കുന്ന...
Local news

തിരൂരിൽ നിങ്ങളെ നിരീക്ഷിക്കാൻ ക്യാമറ, നിയമ ലംഘകരും സാമൂഹ്യ ദ്രോഹികളും കുടുങ്ങും

തിരൂർ: മോഷ്ടാക്കളും പിടിച്ചുപറിക്കാരും നിയമം ലംഘിച്ച് വാഹനമോടിക്കുന്നവരും മറ്റ് സാമൂഹികവിരുദ്ധരും തിരൂരിലെത്തിയാൽ കുടുങ്ങും. നഗരത്തിൽ രണ്ടിടത്തായി നിരീക്ഷണക്യാമറ വ്യാഴാഴ്ച രാവിലെ കൺതുറക്കും. തിരക്കേറിയ സെൻട്രൽ ജങ്ഷൻ, താഴേപ്പാലം എന്നിവിടങ്ങളിൽ രണ്ടുവീതം സി.സി.ടി.വി. ക്യാമറകളാണ് സ്ഥാപിച്ചത്. ദൃശ്യങ്ങൾ തത്സമയം പോലീസ് സ്റ്റേഷനിലെ സ്ക്രീനിൽ തെളിയും. ക്യാമറ സ്ഥാപിക്കാൻ തീരുമാനമെടുത്തുവെങ്കിലും കോവിഡ് പ്രതിസന്ധി കാരണം നീളുകയായിരുന്നു. താമസിയാതെ നഗരത്തിലെ ആറു ജങ്ഷനുകളിലായി 15 ക്യാമറകൾ കൂടി സ്ഥാപിക്കും. നഗരത്തിൽ സി.സി.ടി.വി. ക്യാമറകളില്ലാത്തതിനാൽ മോഷ്ടാക്കളുടെ ശല്യം പെരുകിയിരുന്നു. വാഹനമോഷ്ടാക്കളെ പോലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. തിരൂർ നഗരസഭയും മാജിക്ക് ക്രിയേഷൻസ് എന്ന കമ്പനിയും തിരൂർ പോലീസുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്‌. വ്യാഴാഴ്ച രാവിലെ 11-ന് തിരൂർ നഗരസഭാധ്യക്ഷ എ.പി. നസീമ ഉദ്ഘാടനം ...
error: Content is protected !!