Tag: Tirurangadi khasi

ലഹരിക്കെതിരെ മഹല്ലുകളിൽ ക്രിയാത്മക പദ്ധതികളുമായി തിരൂരങ്ങാടി ഖാളി ഖലീൽ തങ്ങൾ
Other

ലഹരിക്കെതിരെ മഹല്ലുകളിൽ ക്രിയാത്മക പദ്ധതികളുമായി തിരൂരങ്ങാടി ഖാളി ഖലീൽ തങ്ങൾ

തിരൂരങ്ങാടി : സമൂഹത്തിൽ വർധിച്ചു വരുന്ന ലഹരി വ്യാപനം തടയുന്നതിന് സമഗ്രമായ പദ്ധതികളുമായി തിരൂരങ്ങാടി ഖാളി സയ്യിദ് ഇബ്റാഹീം ഖലീലുൽ ബുഖാരി. തിരൂരങ്ങാടി ഖാളി പരിധിയിൽ പെട്ട വിവിധ മഹല്ല് പ്രതിനിധികളെ വിളിച്ചു ചേർത്ത് ചെമ്മാട് ഖുതുബുസ്സമാൻ ഇംഗ്ലീഷ്മീഡിയം ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ ഇതിെന്റെ പ്രഖ്യാപനവും പദ്ധതി വിശദീകരണവും ഖാളി സയ്യിദ് ഇബ് റാഹീം ഖലീലുൽ ബുഖാരി നിർവഹിച്ചു.മഹല്ലുകളെ വിവിധ ക്ലസ്റ്ററുകളാക്കി തിരിച്ച് പ്രദേശവാസികള മൂന്ന് വിഭാഗങ്ങളാക്കും. അവർക്ക് ഫലവത്തായ പ്രവർത്തനങ്ങളാണ് നടത്തുക. നിരന്തര കർമ പരിപാടികളും മോണിറ്ററിംഗും നടത്തും മഹല്ല് ഭാരവാഹികൾ, മുതവല്ലിമാർ , ഖതീബ് , ഇമാം, മദ്‌റസ മാനേജിംഗ് കമ്മിറ്റി , അധ്യാപകർ തുടങ്ങിയവർ , സുന്നി സംഘടന, വിവിധ സന്നദ്ധ സംഘടനകൾ എന്നിവയിലൂടെ ക്രിയാത്മകമായ പരിപാടികൾ നടത്തി ലഹരിമുക്ത ഗ്രാമങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം.പ്രഖ്യാപന സംഗമം ഖാളി ഹൗസ് ചെയർമ...
Other

വിദ്വേഷവും പകയും വെടിയണം ഖലീലുൽ ബുഖാരി

തിരൂരങ്ങാടി: പരസ്പര വിദ്വേഷവും വെറുപ്പും വെടിഞ്ഞ് നല്ല മനസിന്റെ ഉടമകളാകണമെന്ന് കേരള മുസ് ലിം ജമാഅത്ത്സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ്ഇബ്റാഹീം ഖലീലുൽ ബുഖാരി ആഹ്വാനം ചെയ്തു.തിരൂരങ്ങാടി വലിയ പള്ളിയിൽ ചെറിയെ പെരുന്നാൾനിസ്കാര ശേഷം ഈദുൽ ഫിത്വർ സന്ദേശ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.ഒരു മാസക്കാലത്തെ വൃതത്തിലൂടെയും മറ്റു ആരാധനകളിലൂെടെയും നേടിയെടുത്ത ആത്മ വിശുദ്ധി ഭാവി ജീവിതത്തിൽ നിലനിർത്തണം.കുടുംബത്തിലും സമൂഹത്തിലും നാട്ടിലും ഐക്യവുംപാരസ്പര്യവുംഊട്ടിയുറപ്പിക്കണെമെന്നും . സമൂഹത്തിലെ അശരണരിലേക്കുംപാവങ്ങളിലേക്കും. നമ്മുെടെ കൈ താങ്ങ് ഉണ്ടാവണെമെന്നും തിരൂരങ്ങാടി ഖാളി കൂടിയായ അദ്ദേഹം ഉൽബോധിപ്പിച്ചു.ഖത്വീബ് അബ്ദുൽ ഖാദിർ അഹ്സസനിമമ്പീതി നിസ്കാരത്തിന് നേതൃത്വംനൽകി. മഹല്ല് സെക്രട്ടറിഎം എൻ കുഞ്ഞിമുഹമ്മദ് ഹാജി സംബന്ധിച്ചു. ...
error: Content is protected !!