Friday, August 15

Tag: Tirurangadi Taluk Office

താനൂര്‍ ബോട്ട് അപകടം: രക്ഷാപ്രവര്‍ത്തനത്തിനിടെ പരിക്കേറ്റവരെ ചികില്‍സ സര്‍ക്കാര്‍ ഏറ്റെടുക്കണം. യൂത്ത്‌ലീഗ് തിരൂരങ്ങാടി താലൂക്ക് ഓഫീസ് ഉപരോധിച്ചു.
Information

താനൂര്‍ ബോട്ട് അപകടം: രക്ഷാപ്രവര്‍ത്തനത്തിനിടെ പരിക്കേറ്റവരെ ചികില്‍സ സര്‍ക്കാര്‍ ഏറ്റെടുക്കണം. യൂത്ത്‌ലീഗ് തിരൂരങ്ങാടി താലൂക്ക് ഓഫീസ് ഉപരോധിച്ചു.

തിരൂരങ്ങാടി: താനൂര്‍ ബോട്ട് അപകടത്തില്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിനിടെ പരിക്കേറ്റ മല്‍സ്യ തൊഴിലാളികളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും ചികില്‍സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് തിരൂരങ്ങാടി മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് തിരൂരങ്ങാടി താലൂക്ക് ഓഫീസ് ഉപരോധിച്ചു. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു ഉപരോധം. 22 പേരുടെ മരണത്തിനിടയാക്കിയ താനൂര്‍ ബോട്ടപകടത്തില്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിനിടയില്‍ പരിക്കേറ്റത് ഇരുപതിലേറെ പേര്‍ക്കാണ്. മല്‍സ്യ തൊഴിലാളികളായ ഇവര്‍ക്ക് പരിക്ക് പറ്റിയ ശേഷം ജോലിക്ക് പോകാന്‍ കഴിഞ്ഞിട്ടില്ല. ഇതോടെ ഇവരുടെ കുടുംബവും പട്ടിണിയിലായി. സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ നടത്തുകയല്ലാതെ ചികില്‍സക്ക് പോലും ഇവരെ സഹായിക്കാത്ത സാഹചര്യത്തിലാണ് യൂത്ത്‌ലീഗ് പ്രതിഷേധവുമായി രംഗത്തെത്തിയത്.ചികില്‍സ സൗജന്യമാക്കുന്നതിനും സാമ്പത്തിക സഹായം നല്‍കുന്നതിനും അടിയന്തിര നടപടിയുണ്ടാകണമ...
error: Content is protected !!