തിരൂരങ്ങാടി വില്ലേജ് ഓഫീസ് ഭൂമി സ്വകാര്യ കെട്ടിടത്തിന് വഴിയുണ്ടാക്കാൻ ലീസിന് നൽകാൻ ശ്രമം
എല്ലാ പാർട്ടിക്കാരും മൗനത്തിൽ
തിരൂരങ്ങാടി : തിരൂരങ്ങാടി വില്ലേജ് ഓഫീസിന്റെ സ്ഥലം സ്വകാര്യ കെട്ടിടത്തിന് വഴിയൊരുക്കാൻ ലീസിന് നൽകാൻ ശ്രമമെന്ന് ആരോപണം. നിന്ന് തിരിയാൻ ഇടമില്ലാതെ പ്രയാസപ്പെടുന്ന വില്ലേജ് ഓഫീസിന്റെ ആകെയുള്ള 5 സെന്റ് സ്ഥലത്ത് നിന്നാണ് പിറകിലെ കെട്ടിടത്തിന് വഴിയൊരുക്കാൻ സ്ഥലം ലീസിന് നൽകുന്നത്. ഭരണ കക്ഷിയിലെ ചില നേതാക്കളുടെ സഹായത്തോടെയാണ് ലീസിനുള്ള നീക്കം നടക്കുന്നത്.
വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/HDqZXfALO3l0U1jILUvNnL
തിരൂരങ്ങാടി വില്ലേജ് ഓഫീസിലെ അഞ്ച് സ്റ്റാഫുകൾക്കും, വിവിധ ആവശ്യങ്ങൾക്കായി വരുന്ന പൊതുജനങ്ങൾക്കും നിന്ന് തിരിയാനോ നിൽക്കാനോ സൗകര്യമില്ലാത്ത വിധം വീർപ്പ് മുട്ടുകയാണ്. ഇത്തരത്തിൽ ഇടുങ്ങിയ അസൗകര്യങ്ങളിൽ ദുരിതമനുഭവിക്കുന്ന തിരൂരങ്ങാടി വില്ലേജ് ഓഫീസിന്റെ സ്ഥലമാണ് ലീസിന് നൽകുന്നത്. ഓഫീസിൽ വരുന്ന പൊതുജനങ്ങൾക്ക് ഇരിക്കാനും നിൽക്കാനും...