Tag: Tirurkkad

കുറുക്കന്റെ കടിയേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌ക മരിച്ചു
Malappuram

കുറുക്കന്റെ കടിയേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌ക മരിച്ചു

പെരിന്തല്‍മണ്ണ : കുറുക്കന്റെ കടിയേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. തിരൂര്‍ക്കാട് പടിഞ്ഞാറേ പാടം പുഴക്കല്‍ വേലുവിന്റെ ഭാര്യ ഇല്ലത്തും പറമ്പ് കാളി(55) ആണ് മരിച്ചത്. ഈ മാസം എട്ടിനാണ് കാളി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് കുറുക്കന്റെ കടിയേറ്റിരുന്നത്. തിരൂര്‍ക്കാട് പുഴക്കല്‍ വാസുവിന്റെ ഭാര്യ ദേവകി (65), അരിപ്ര കിണറ്റിങ്ങതൊടി മജീദ് (58) എന്നിവര്‍ക്കാണ് കാളിയെ കൂടാതെ കുറുക്കന്റെ കടിയേറ്റിരുന്നത്. ഗുരുതരമായി പരിക്കേറ്റ കാളിയെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്നും വിദഗ്ദ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരിച്ചത്. കാളിയും ദേവകിയും അങ്ങാടിപ്പുറം പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളാണ്. ഇവര്‍ ഈ മാസം എട്ടിന് ശനിയാഴ്ച രാവിലെ ഒന്‍പതിന് ജോലിക്ക് പോകുന്ന സമയത്ത് തിരൂര്‍ക്കാട് ശിവക്ഷേത്രത്തിനു പിറക...
Accident

തിരൂര്‍ക്കാട് കെഎസ്ആര്‍ടിസി ബസ്സും ലോറിയും കൂട്ടി ഇടിച്ച് യുവതി മരിച്ചു ; നിരവധി പേര്‍ക്ക് പരിക്ക്

പെരിന്തല്‍മണ്ണ : തിരൂര്‍ക്കാട് കെഎസ്ആര്‍ടിസി ബസ്സും ലോറിയും കൂട്ടി ഇടിച്ച് അപകടം. യുവതി മരിച്ചു. നിരവധി പേര്‍ക്ക് പരിക്ക്. പാലക്കാട് മണ്ണാര്‍ക്കാട് അരിയൂര്‍ സ്വദേശി ഹരിദാസിന്റെ മകള്‍ ശ്രീനന്ദ (20) ആണ് മരിച്ചത്. തിരൂര്‍ക്കാട് ഐടിസിക്ക് സമീപമാണ് അപകടം, കെഎസ്ആര്‍ടിസി ബസ്സും ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ലോറി മറിഞ്ഞു, കെഎസ്ആര്‍ടിസി ബസിനും കേടുപാടുകള്‍ സംഭവിച്ചു. ബസ്സില്‍ ഉണ്ടായിരുന്ന നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കറ്റവരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി ആരുടേയും പരിക്ക് ഗുരുതരമല്ല...
Accident

ഇന്നലെ നടന്ന കോളേജ് യൂണിയൻ തിരഞെടുപ്പിൽ വിജയിച്ച വിദ്യാർത്ഥി ബൈക്കപകടത്തിൽ മരിച്ചു

തിരൂർക്കാട് : ബൈക്കപകടത്തിൽ കോളേജ് വിദ്യാർത്ഥി മരിച്ചു. പെരിന്തൽമണ്ണ തിരൂർക്കാട് തടത്തിൽ വളവ് കിണറ്റിങ്ങതൊടി ഹംസയുടെ മകൻ ഹസീബുദ്ധീൻ (19) ആണ് മരിച്ചത്. തിരൂർക്കാട് നസ്‌റ കോളേജ് ബിഎ ഇംഗ്ലീഷ് വിദ്യാർത്ഥിയാണ്. ഇന്നലെ നടന്ന കോളേജ് യൂണിയൻ ഇലക്ഷനിൽ ഫൈൻ ആർട്സ് ക്ലബ്‌ സെക്രട്ടറിയുമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/LwDGrQVAOuNDWoWqQPMNEE ഇന്നലെ വൈകീട്ട് തിരൂർക്കാട് ചവറോഡിൽ വെച്ച് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം നടന്നത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അങ്ങാടിപ്പുറം പഞ്ചായത്ത് വൈറ്റ് ഗാർഡ് അംഗമാണ്. കബറടക്കം ഇന്ന്. മാതാവ്: ഹബീബ. സഹോദരങ്ങൾ: ഹാഷിം, ആർഷിദ....
error: Content is protected !!