Tuesday, August 19

Tag: Tm paliative care

ടി എം പാലിയേറ്റീവ് കെയർ സംഘടിപ്പിച്ച എഴുപത് കഴിഞ്ഞവരുടെ സംഗമം ശ്രദ്ധേയമായി
Other

ടി എം പാലിയേറ്റീവ് കെയർ സംഘടിപ്പിച്ച എഴുപത് കഴിഞ്ഞവരുടെ സംഗമം ശ്രദ്ധേയമായി

കൊടിഞ്ഞി: വീടകങ്ങളിലെ ഒറ്റപ്പെടലുകളിൽ നിന്ന് പുറത്ത് കടന്ന് മനസ്സ് തുറന്ന് ചിരിക്കാനും പഴയ കളിക്കൂട്ടുകാരെ ഒരിക്കൽ കൂടി കാണാനും നൂറോളം വരുന്ന എഴുപത് കഴിഞ്ഞ “ യുവതി യുവാക്കള്‍” കൊടിഞ്ഞി ഐ.ഇ.സി സ്കൂള്‍ അങ്കണത്തിൽ ഒത്തുചേർന്നു. ടി.എം പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ സാക്ക് സീനിയേഴ്സ്, മൈ കൊടിഞ്ഞി എന്നിവയുടെ സഹകരണത്തോടെയാണ് ഈ അപൂർവ സംഗമത്തിന് വേദിയൊരുക്കിയത്. പിഞ്ചു കുഞ്ഞുങ്ങള്‍ റോസാപൂക്കള്‍ നൽകി അതിഥികളെ സ്വീകരിച്ചത് നയാനന്ദകരമായ കാഴ്ചയായി.കാളിയമ്മയുടെ നാടൻപാട്ടുകളും ഞാറ്നടീൽ പാട്ടുകളും തിത്തിക്കുട്ടിയമ്മയുടെ മാപ്പിളപ്പാട്ടുകളും അവരെ പഴയ കാല ഓർമകളിലേക്ക് കൂട്ടികൊണ്ട് പോയി. ഐ.ഇ.സി ഹെവൻസ് പ്രീസ്കൂള്‍ കുട്ടികള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ ഏറെ ഹൃദ്യമായി. പ്രായാധിക്യം നൽകിയ അവശതകള്‍ക്ക് അവധി നൽകി, പാടിയും പറഞ്ഞും മനസ്സ് തുറന്ന് ചിരിച്ചും അവർ പുതിയ സൌഹൃദങ്ങളുടെ വർണകുപ്പായങ്ങള്‍ നെയ്തെടു...
error: Content is protected !!