ട്രേഡ് സർട്ടിഫിക്കറ്റ് രജിസ്ട്രേഷനില്ലാതെ സർവീസ് നടത്തിയ കാർ മോട്ടർ വാഹന വകുപ്പ് പിടികൂടി ഒരു ലക്ഷം രൂപ പിഴ ചുമത്തി
തിരൂരങ്ങാടി: പ്രമുഖ ഓട്ടോമൊബൈൽ ഡീലർ ട്രേഡ് സർട്ടിഫിക്കറ്റ് ഓഫ് രജിസ്ട്രേഷനില്ലാതെ (TCR) സ്പീഡോമീറ്റർ വിച്ഛേദിച്ച് സർവീസ് നടത്തിയ കാർ മോട്ടോർ വാഹന വകുപ്പ് വിഭാഗം പിടികൂടി ഒരു ലക്ഷം രൂപ പിഴ ചുമത്തി. തിരൂരിൽ നിന്നും പെരിന്തൽമണ്ണയിലേക്ക് വാഹനമോടിച്ചു കൊണ്ടുപോകുന്നതിനിടെ കോട്ടക്കലിൽ വെച്ചാണ് മോട്ടോർ വാഹന വകുപ്പിന്റെ പിടിയിലായത്.ഡീലർ വാഹനം നിരത്തിൽ ഇറക്കുമ്പോൾ വേണ്ട രേഖകളും ഉണ്ടായിരുന്നില്ല. പതിവ് വാഹന പരിശോധനയ്ക്കിടയിൽ ആണ് നിയമലംഘനം മോട്ടോർ വാഹന വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടത്. ടി സിആർ അഥവാ ട്രേഡ് സർട്ടിഫിക്കറ്റ് ഓഫ് രജിസ്ട്രേഷൻ ഇല്ലാതെയാണ് വാഹനമോടിച്ചത് ഒറിജിനൽ ടി സി ആർ സർട്ടിഫിക്കറ്റ് ഇല്ലാതെ വാഹനം ഒരു ഷോറൂമിൽ നിന്ന് മറ്റൊരു ഷോറൂമിലേക്ക് മാറ്റുവാൻ പാടില്ല എന്നാണ് ചട്ടം. വിശദ പരിശോധനയിൽ വാഹനത്തിന്റെ സ്പീഡോമീറ്റർ വിച്ചേദിച്ചതായും കണ്ടെത്തി. വാഹനം തിരൂരിലെ ഷോ റൂമിൽ നിന്നും പെരിന്തൽമണ്ണയിലെ ഷോ റ...