Tag: Trade union

ട്രേഡ് യൂണിയന്‍ സംയുക്ത സമിതി മെയ് ദിന റാലിയും പൊതുസമ്മേളനവും നടത്തി
Information

ട്രേഡ് യൂണിയന്‍ സംയുക്ത സമിതി മെയ് ദിന റാലിയും പൊതുസമ്മേളനവും നടത്തി

തിരൂരങ്ങാടി: ട്രേഡ് യൂണിയന്‍ സംയുക്ത സമിതി തിരുരങ്ങാടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെമ്മാട് ടൗണില്‍ മെയ് ദിന റാലിയും പൊതു സമ്മേളനവും നടത്തി. പൊതുസമ്മേളനം എന്‍.ജി.ഒ യൂണിയന്‍ സംസ്ഥാന സെക്രട്ടറി എ.കെ വസന്ത ഉദ്ഘാടനം ചെയ്തു. എസ്.ടി.യു നേതാവ് അഡ്വ. എന്‍ മുഹമ്മദ് ഹനീഫ അധ്യക്ഷത വഹിച്ചു. അറക്കല്‍ കൃഷ്ണന്‍ ഐ.എന്‍.ടി.യു.സി, ഏ.കെ. വേലായുധന്‍ സി.ഐ.ടി.യു, ജി.സുരേഷ് കുമാര്‍ എ.ഐ.ടി.യു.സി, വാസു കാരയില്‍ എച്ച്.എം.എസ്, എം.ബി രാധാകൃഷ്ണന്‍ കോ-ഓപ്പറേറ്റീവ് വര്‍ക്കേഴ്‌സ് യൂണിയന്‍ എച്ച്.എം.എസ്, ഇല്യാസ് കുണ്ടൂര്‍ എല്‍.ജെ.ഡി, റെജിനോള്‍ഡ് എ. ഐ.ടി.യു.സി എന്നിവര്‍ പ്രസംഗിച്ചു. നഗരത്തില്‍ നടന്ന റാലിക്ക് ഇ.പി മനോജ്, രവീന്ദ്രന്‍ പുനത്തില്‍, എ.കെ അബ്ദുള്‍ ഗഫൂര്‍, പി.സുബൈര്‍, പി.ടി ഹംസ, ബാലഗോപാല്‍, അഷറഫ് തച്ചറപടിക്കല്‍, സി.പി അറമുഖന്‍ തുടങ്ങിയര്‍ നേതൃത്വം നല്‍കി....
error: Content is protected !!