Tag: Traffic signal

ട്രാഫിക് നിയമം തെറ്റിച്ച് മന്ത്രിയുടെ വാഹനം; മമ്പുറത്ത് ഗതാഗത കുരുക്ക്
Other

ട്രാഫിക് നിയമം തെറ്റിച്ച് മന്ത്രിയുടെ വാഹനം; മമ്പുറത്ത് ഗതാഗത കുരുക്ക്

തിരൂരങ്ങാടി: മലപ്പുറം-പരപ്പനങ്ങാടി സംസ്ഥാന പാതയിലെ മമ്പുറം ഒണ്‍വേ റോഡിലൂടെ നിയമം ലംഘിച്ച് മന്ത്രിയും പൈലറ്റ് വാഹനവും എത്തിയത് ഏറെ നേരം ഗതാഗത കുരുക്കിനിടയാക്കി. കഴിഞ്ഞ ദിവസം വൈകുന്നേരം 5 നാണ് മന്ത്രി വി.അബ്ദുറഹ്മാന്റെ വാഹനവും അകമ്പടിയായുള്ള താനൂർ പോലീസിന്റെ വാഹനവും ട്രാഫിക് നിയമം ലംഘിച്ച് ഒൺവെയിലൂടെ വന്നത്. കക്കാട് ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ ചന്തപ്പടിയിൽ നിന്ന് മമ്പുറം ബൈപാസ് വഴിയാണ് ചെമ്മാട് ടൗണിലേക്ക് കടക്കേണ്ടത്. ചെമ്മാട് ഭാഗത്ത് നിന്നും കക്കാട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ നേരെ ഒൺവെ വഴിയും പോകണം. എന്നാൽ ഇതിന് പകരം കക്കാട് ഭാഗത്ത് നിന്ന് വന്ന മന്ത്രിയുടെ വാഹനം നേരെ ഒൺവെ റോഡിലൂടെ വരികയായിരുന്നു. തിരൂരങ്ങാടി വലിയ പള്ളിയുടെയും കബർസ്ഥാന്റെയും ഇടയിലൂടെയുള്ള റോഡ് ഒരു വാഹനത്തിന് മാത്രം കടന്നു പോകാനുള്ള വീതിയെ ഉള്ളൂ. ഇതേ തുടർന്നാണ ഒൺവെ ആക്കിയതും ബൈപാസ് റോഡ് നിര്മിച്ചതും. ഒൺവെ തെറ്റിച്ച് വരുന്ന ...
Other

പരപ്പനങ്ങാടി മേൽപാലം ജംഗ്ഷനിൽ ശാസ്ത്രീയ ട്രാഫിക് സംവിധാനം ഏർപ്പെടുത്തുക: പി ഡി എഫ് പ്രതിഷേധ തീപന്തം നടത്തി

പരപ്പനങ്ങാടി: നിത്യേന നിരവധി വാഹനങ്ങൾ കടന്നുപോകുന്ന അപകടങ്ങൾ പതിയിരിക്കുന്ന തിരൂർ - കോഴിക്കോട് പാതയിലെ റെയിൽവേ മേൽപ്പാലം ജംഗ്‌ഷനിൽ ശാസ്ത്രീയമായ രീതിയിലുള്ള ട്രാഫിക് സംവിധാനം ഏർപ്പെടുത്തുക, പ്രാദേശിക - ഇതര ഭാഷയിലുമായി ദിശാസൂചന ബോർഡുകൾ സ്ഥാപിക്കുക, മേൽപ്പാലത്തിലേതടക്കം മാസങ്ങളായി പ്രവർത്തനരഹിതമായ തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കുന്നതിനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പരപ്പനാട് ഡവലപ്പ്മെന്റ് ഫോറം (പി ഡി എഫ്) മേൽപ്പാലം ജംഗ്ഷനിൽ പ്രതിഷേധ തീപന്തം സമരം നടത്തി . ചമ്രവട്ടം പാത വന്നതോടു കൂടി കൂടുതൽ വാഹനങ്ങൾ കടന്നുപോകുന്നതും ശബരിമല സീസണാകുന്നതോടെ ഇത് ഇരട്ടിയാവുകയും ചെയ്യും രൂക്ഷമായ ഗതാഗതകുരുക്ക് അനുഭവപ്പെടുകയും ചെയ്യും. ട്രാഫിക് സംവിധാനമില്ലാത്തതിനാലും ദിശാസൂചന ബോർഡുകൾ ഇല്ലാത്തതിനാലും ദൂരെ നിന്നും വരുന്ന വാഹനങ്ങൾ ആശയക്കുഴപ്പത്തിലായി ട്രാഫിക് തെറ്റിച്ച് പോകുന്നത് കാരണ...
Local news

അപകട സാധ്യത: പയനിങ്ങൽ ജംഗ്ഷനിലെ ട്രാഫിക് സർക്കിൾ പൊളിച്ചു മാറ്റാൻ നിർദേശം

പരപ്പനങ്ങാടി - പയനിങ്ങൽ ജംഗ്ഷനിൽ അപകടങ്ങൾക്ക് കാരണമായേക്കാവുന്ന നിലയിൽ സ്ഥാപിച്ച ട്രാഫിക് സർക്കിൾ ശാസ്ത്രീയമായ രീതിയിൽ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പരപ്പനാട് ഡവലപ്പ്മെൻറ് ഫോറം (പി.ഡി.എഫ്) മനുഷ്യാവകാശ കമ്മീഷനിൽ നൽകിയ പരാതി യിൽ ട്രാഫിക് സിഗ്നൽ പൊളിച്ചു മാറ്റണമെന്ന് ജോയൻ്റ് ആർ.ടി.ഒ കമ്മീഷന് മറുപടി നൽകി. നാടുകാണി - പരപ്പനങ്ങാടി പാതയുടെ ഭാഗമായി റോഡ് നവീകരണ സമയത്ത് ട്രാഫിക് സിഗ്നൽ മാറ്റാതെ റോഡ് ടാറിങ്ങ് നടത്തിയതിൽ വ്യാപക പ്രതിഷേധമുയർന്നിരുന്നു. ഇതിൽ പ്രതിഷേധിച്ച് പ്രസ്തുതസിഗ്നൽ ശാസ്ത്രീയവും ആധുനികവുമായ രീതിയിൽ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പി.ഡി.എഫിൻ്റെ നേതൃത്വത്തിൽ പ്രതീകാത്മക മൃതദേഹ സമരവും നടത്തിയിരുന്നു. ഇതിനെത്തുടർന്നാണ് തിരുവനന്തപുരത്ത് കമ്മീഷൻ്റെ ഓഫീസിൽ നേരിട്ടെത്തി പരപ്പനങ്ങാടി നഗരസഭ സെക്രട്ടറി , പി.ഡബ്ല്യു.ഡി അസ്സിസ്റ്റൻ്റ് എഞ്ചിനീയർ, ആർ.ടി.ഒ. എന്നിവരെ എതിർകക്ഷികളാക്കി പി.ഡി.എഫ്. പരാതി...
error: Content is protected !!