അപകട ഭീഷണിയുള്ള ട്രാൻസ്ഫോർമറുകൾക്ക് സുരക്ഷാവേലി സ്ഥാപിക്കണം
വേങ്ങര: വേങ്ങര കെഎസ്ഇബി ഇലക്ട്രിക്കൽ ഡിവിഷനു കീഴിൽ അപകടസാധ്യത സൃഷ്ടിക്കുന്ന നിലയിൽ പ്രവർത്തിക്കുന്ന മൂന്ന് ട്രാൻസ്ഫോർമറുകൾക്ക് അടിയന്തരമായി സുരക്ഷാവേലി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകി. മലപ്പുറം ജില്ലാ വാഹന അപകട നിവാരണ സമിതി (MAPS) ജില്ലാ ജനറൽ സെക്രട്ടറിയും മനുഷ്യാവകാശ പ്രവർത്തകനുമായ അബ്ദുൽ റഹീം പൂക്കത്ത് തിരൂരങ്ങാടി, പി.പി. സുബൈർ എന്നിവരുടെ നേതൃത്വത്തിലാണ് തിരൂരങ്ങാടി ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ കെ.എം. സുഭജയ്ക്ക് പരാതി നൽകിയത്.റോഡിനോടും ജനവാസ കേന്ദ്രങ്ങളോടും ചേർന്ന് സ്ഥിതി ചെയ്യുന്ന ട്രാൻസ്ഫോർമറുകളിൽ ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്തത് വാഹനാപകടങ്ങൾക്കും വൈദ്യുതാപകടങ്ങൾക്കും സാധ്യത വർധിപ്പിക്കുന്നതായി പരാതിയിൽ ചൂണ്ടിക്കാട്ടി. ട്രാൻസ്ഫോർമറുകളിലെ വൈദ്യുത ഉപകരണങ്ങളും കണക്ഷനുകളും പൊതുജനങ്ങൾക്ക് എളുപ്പത്തിൽ സമീപിക്കാവുന്ന രീതിയിലുള്ളത്, സ്കൂൾ കുട്ടികൾ അടക്കം നടന്നു പ...

