പ്ലസ് വൺ പ്രവേശനം; ട്രയൽ അലോട്മെന്റ് പ്രസിദ്ധീകരിച്ചു; റിസൾട്ട് എങ്ങനെ പരിശോധിക്കാം
ഒന്നാം വർഷ ഹയർ സെക്കൻഡറി/ വി.എച്ച്.എസ്.ഇ മെറിറ്റ് ക്വാട്ടയിലെ ട്രയൽ അലോട്മെൻറ് ഫലം പ്രസിദ്ധീകരിച്ചു.
റിസൾട്ട് എങ്ങനെ പരിശോധിക്കാം
▪️വിദ്യാർത്ഥികൾക്ക് https://school.hscap.kerala.gov.in/index.php/candidate_login/ എന്ന ലിങ്ക് വഴി റിസൾട്ട് പരിശോധിക്കാം.
▪️കാൻഡിഡേറ്റ് ലോഗിൻ വഴി യൂസർ നെയിമും പാസ് വേർഡും നൽകിയാണ് റിസൾട്ട് പരിശോധിക്കേണ്ടത്.
▪️അപേക്ഷയിൽ എന്തെങ്കിലും തരത്തിലുള്ള തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്താനുള്ള അവസാന അവസരവും ഇതാണ്.
▪️ട്രയൽ അലോട്ട്മെന്റ് ശേഷം തിരുത്തലുകൾ പരിശോധിച്ച് 19ന് ആദ്യ അലോട്ട്മെന്റ് നടക്കും.
▪️ഈ വർഷം ആകെ 4,59,330 അപേക്ഷകളാണ് പ്ലസ് വൺ പ്രവേശനത്തിന് ലഭിച്ചിട്ടുള്ളത്. ഗവൺമെന്റ്, എയിഡഡ് സീറ്റുകളുടെ എണ്ണം 3,70,590 ആണ്.
വി.എച്ച്.എസ്.ഇ . മുപ്പത്തി മൂവായിരത്തി മുപ്പത് (33,030). അൺ എയിഡഡ് 54,585.ആകെ സീറ്റുകൾ 4,58,205 ആണ്.
📌 സ്പോർട്സ് ക്വാട്ടയ...