എന്താണ് ട്രാൻസ്‌ഫോർമർ സ്വാപ്പിങ്, എന്തിന് സ്വാപ്പിങ് ചെയ്യുന്നു
100kVA, 160kVA, 250kVA എന്നീ പവർ റേറ്റിംഗ് കൾ ആണ് സാധാരണയായി നാം റോഡ് സൈഡ് കളിൽ കണ്ടു വരുന്ന വിതരണ ട്രാൻസ്‌ഫോർമറുകൾക്കുള്ളത്. kVA rating എന്നത് സൂചിപ്പിക്കുന്നത് ട്രാൻസ്‌ഫോർമറിന്റെ പവർ ആണ്. ഇത് സൂചിപ്പിക്കുന്നത് അതിന്റെ ലോഡിങ് കപ്പാസിറ്റി ആണ്, അല്ലാതെ കൂടുതൽ റേറ്റിംഗ് ഉള്ള ട്രാൻസ്‌ഫോർമർ കൂടുതൽ വോൾടേജ് നൽകുന്നു എന്ന് സാങ്കേതികമായി അതിന് അർത്ഥമില്ല. അതായത് ഒരു 100kVA യുടെ വിതരണ ട്രാൻസ്‌ഫോർമറിന്റെ ഒരു ഫേസിൽ നിന്നും എടുക്കാവുന്ന അനുവദനീയവും സുരക്ഷിതവും ആയ ലോഡ് 133 ആമ്പിയർ ആണ്. 160 kVA ക്കാവട്ടെ അത് 213അമ്പിയറും, 250kVA ക്ക് 333 ആമ്പിയറും ആണ്. ഏത് ട്രാൻസ്‌ഫോർമർ ആയാലും വോൾടേജ് മാറുന്നില്ല. 11kV ലൈനിൽ വോൾടേജ് കുറയുന്നതിനു വിതരണ ട്രാൻസ്ഫോർമറിന്റെ കപ്പാസിറ്റി കാരണമാകുന്നില്ല.
എന്നാൽ എൽ ടി ലൈനുകളിലെ ലോഡ് കൂടുമ്പോൾ ലൈനിന്റെ നീളത്തിന് അനുസരിച്ച് LT വോൾടേജിൽ കുറവ് അനുഭവപ്പെടും. LT സൈഡിൽ ലോഡ് കൂടുമ്...