Wednesday, September 3

Tag: Turkey

Malappuram

ഗ്രന്ഥകാരനെ കാണാന്‍ കടലുംകടന്ന് പ്രസാധകരെത്തി

തുര്‍ക്കിയില്‍ നിന്നും പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങള്‍ രചിച്ച ഗ്രന്ഥകാരനെ തേടി തുര്‍ക്കിയിലെ പ്രസാധകര്‍ ഊരകത്തെ മമ്പീതി ഗ്രാമത്തിലെത്തി. ഗ്രന്ഥകാരനായ സുന്നീ മുഹമ്മദ് കുട്ടി മുസ്ലിയാരെ കാണാനാണ് പ്രസാധകര്‍ നേരിട്ടെത്തിയത്.ലോകപ്രസിദ്ധ ഗ്രന്ഥ പ്രസാധകരായ ഹഖീഖത്ത് കിതാബേവിയുടെ പ്രതിനിധികളാണ് സുന്നീ മുഹമ്മദ് കുട്ടി മുസ്ലിയാരെ തേടി വസതിയിലെത്തിയത്. 1974ല്‍ ഹഖീഖത്ത് കിതാബേവി പ്രസിദ്ധീകരിച്ചഫതാവ ഉലമാ ഇ ദിയാരിൽ ഹിന്ദ് എന്ന ഗ്രന്ഥമാണ് തുര്‍ക്കിയില്‍ നിന്നും പ്രസിദ്ധീകരിച്ച മുഹമ്മദ് കുട്ടി മുസ്ലിയാരൂൂടെ ആദ്യ ഗ്രന്ഥം.അര നൂറ്റാണ്ടിലേറെ കാലം തിരൂരങ്ങാടി നടുവിൽ പള്ളിയിൽ മുദരിസായി സേവനം ചെയ്ത് ഇപ്പോള്‍ വിശ്രമ ജീവിതത്തിലാണ് മുഹമ്മദ് കുട്ടി മുസ്ലിയാര്‍. ഫറോക്കിൽ ദർസ് നടത്തിയിരുന്ന കാലത്താണ് ഫതാവ ഉലമാ ഇ ദിയാരിൽ ഹിന്ദ് രചിച്ചത്. ഫറോക്ക് കോളേജിൽ എത്തുന്ന മുസ്ലിം വിദ്യാർത്ഥികൾ വെള്ളിയാഴ്ച്ച ജുമുഅ നിസ്കരിക്കാൻ എത്തി...
error: Content is protected !!