Tag: Ukrain-russia war

ആശ്വാസം, ഉക്രൈനിൽ റഷ്യ താൽക്കാലിക വെടി നിർത്തൽ പ്രഖ്യാപിച്ചു
Other

ആശ്വാസം, ഉക്രൈനിൽ റഷ്യ താൽക്കാലിക വെടി നിർത്തൽ പ്രഖ്യാപിച്ചു

മോസ്‌കോ: യുക്രൈനില്‍ താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ. യുദ്ധം ആരംഭിച്ച് പത്താം ദിവസമാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കുന്നതിനാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതെന്നും ഒഴിപ്പിക്കാന്‍ തങ്ങള്‍ തന്നെ മുന്‍കൈ എടുക്കുമെന്നും റഷ്യ വ്യക്തമാക്കി. 'ഇന്ന്, മാര്‍ച്ച് 5 ന് മോസ്‌കോ സമയം രാവിലെ 10 മണിക്ക്, റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയും മരിയുപോളില്‍ നിന്നും വോള്‍നോവഹയില്‍ നിന്നും ജനങ്ങള്‍ക്ക് പുറത്തുകടക്കുന്നതിന് മാനുഷിക ഇടനാഴികള്‍ തുറക്കുകയും ചെയ്യുന്നു' റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാനായി റഷ്യയുടെ മേല്‍ ലോകരാജ്യങ്ങളുടെയും ഐക്യരാഷ്ട്ര സഭയുടെയും വലിയ സമ്മര്‍ദ്ദമുണ്ടായിരുന്നു. എന്നാല്‍ പൗരന്‍മാരെ ഒഴിപ്പിക്കാന്‍ മാത്രമാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതെന്നും ഇത...
Local news

കൊടിഞ്ഞി എം എ എച്ച് എസ് സ്കൂളിൽ യുദ്ധ വിരുദ്ധ സംഗമം നടത്തി

തിരൂരങ്ങാടി: ഉക്രൈൻ റഷ്യ രാഷ്ട്രങ്ങൾ തമ്മിലുള്ള യുദ്ധത്തിനെതിരെ പ്രതിഷേധം രേഖപ്പെടുത്തിയും നിരപരാധികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും കൊടിഞ്ഞി എം.എ ഹയർ സെക്കൻഡറി സ്കൂളിൽ യുദ്ധ വിരുദ്ധ സംഗമം സംഘടിപ്പിച്ചു. ഫാത്തിമ ഷഹല മുദ്രാവാക്യം ചൊല്ലിക്കൊടുത്തു. സ്കൂൾ ജനറൽ സെക്രട്ടറി പത്തൂർ സാഹിബ് ഹാജി,പി.ടി.എ പ്രസിഡന്റ് മുജീബ് പനക്കൽ, പ്രിൻസിപ്പൽ ടി.ടി നജീബ് മാസ്റ്റർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഫൈസൽ തേറാമ്പിൽ, കളത്തിൽ മുഹമ്മദ് ഹാജി,സദർ മുഅല്ലിം റഊഫ് സൈനി, വൈസ് പ്രിൻസിപ്പൽ റഷീദ ടീച്ചർ, സ്റ്റാഫ് സെക്രട്ടറി നിസാർ മാസ്റ്റർ, പനമ്പിലായി സലാം ഹാജി, മുഷ്താഖ് കൊടിഞ്ഞി, നൗഷാദ് നരിമടക്കൽ സംബന്ധിച്ചു. ...
Other

മലയാളികൾ ഉൾപ്പെടെ 1500 വിദ്യാർഥികൾ ട്രെയിൻ മാർഗം ഉക്രയിൻ അതിർത്തിയിൽ എത്തി

യുക്രൈനിൽ സബൂർസിയ മെഡിക്കൽ യൂണിവേഴ്‌സിറ്റി യിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ് യുക്രെയ്ൻ അതിർത്തിയിൽ എത്തിയത്. ഉസ്‌ഹൊറത് അതിർത്തിയിലാണ് എത്തിയത്. 1473 വിദ്യാർഥികളിൽ പകുതിയും പെണ്കുട്ടികളാണ്. ഇതിൽ 500 പേർ മലയാളികളുമാണ്. രാത്രി 10 മണിയോടെ ബോര്ഡറിൽ എത്തിയതായി മുന്നിയൂർ കളിയാട്ടമുക്ക് സ്വദേശിനി പി പി ആയിഷ ജിനാൻ പറഞ്ഞു. ഇനി ഹംഗറിയിലേക്കോ സ്ലോവാക്യയിലേക്കോ ബസ് മാർഗം പോകും. അതിർത്തികളിൽ എത്താനാണ് എംബസി ആവശ്യപ്പെട്ടിട്ടുള്ളത്. ഇതേ തുടർന്ന് യൂണിവേഴ്സിറ്റി അധികൃതരും കാൻസൾട്ടണ്ട് ഏജൻസി അധികൃതരുമാണ് ട്രെയിൻ യാത്ര ഒരുക്കിയത്. ട്രെയിൻ ആയതിനാൽ കുറെ പേരെ ഒന്നിച്ചു കൊണ്ടുപോകാൻ സൗകര്യമാകും. ഒറ്റക്ക് വിദ്യാർഥികൾ യാത്ര ചെയ്യുന്നത് അപകടകരമാകുമെന്ന് കാൻസ്ലറ്റൻസി പറഞ്ഞു. ഇത് വരെ ഇവിടെ അക്രമം ഉണ്ടായിരുന്നില്ല. ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. ആണവ നിലയം ഇവിടെ പ്രവർത്തിക്കുന്നുണ്ട്. അത് ആക്രമിക്കാൻ സാധ്യത ഉള്ളതിനാൽ പെട്ടെന്ന...
Other

ഉക്രയിനിൽ ഷെല്ലാക്രമണത്തിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു

യുക്രൈനില്‍ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടു. കര്‍ണ്ണാടക സ്വദേശി നവീന്‍ എസ്.ജി (22) യാണ് കൊല്ലപ്പെട്ടത്. വിദ്യാര്‍ഥി കൊല്ലപ്പെട്ട കാര്യം വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് രാവിലെയാണ് ഖാര്‍ക്കീവില്‍ ഷെല്ലാക്രമണം ഉണ്ടായത്. ഖാര്‍ക്കീവ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ നാലാം വര്‍ഷ മെഡിക്കല്‍ ബിരുദ വിദ്യാര്‍ഥിയാണ് നവീന്‍. രാവിലെ സാധനങ്ങള്‍ വാങ്ങാനായി കടയില്‍ പോയതായിരുന്നു നവീന്‍. യുക്രൈന്‍ സൈന്യം നിഷ്‌കര്‍ഷിച്ച സമയത്ത് ഭക്ഷണ സാധനങ്ങള്‍ വാങ്ങാനായി വരിനില്‍ക്കുമ്പോഴാണ് ആക്രമണമുണ്ടായതെന്നാണ് കൂടെയുണ്ടായിരുന്നവർ പറഞ്ഞു. ഖാര്‍ക്കീവില്‍ നടന്ന ഷെല്ലാക്രമണത്തില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്ന് വിദേശ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി ട്വിറ്ററില്‍ കുറിച്ചു. ...
Other

ആയിഷ ജിനാനയും കൂട്ടുകാരികളും പറന്നെത്തിയത് യുദ്ധഭൂമിയിലേക്ക്

യുക്രൈനിലേക്കു പറന്നിറങ്ങി നാലു മണിക്കൂറിനകം യുദ്ധഭീതി എന്താണെന്ന് അറിഞ്ഞിരിക്കുകയാണ് മൂന്നിയൂർ കളിയാട്ടമുക്ക് സ്വദേശിനി ആയിഷ ജിനാൻ. സപ്രോസിയ സ്റ്റേറ്റ് മെഡിക്കൽ സർവകലാശാലയിൽ ഒന്നാംവർഷ മെഡിസിനു ചേരാനാണ് ആയിഷ യുക്രൈനിലേക്ക് വിമാനം കയറിയത്. പ്രശ്‌നങ്ങളൊന്നും ഇല്ല, എല്ലാം സമാധാനപരമായി നീങ്ങുകയാണെന്ന് സർവകലാശാല അറിയിച്ച ധൈര്യത്തിലാണ് യാത്ര തിരിച്ചത്. കീവ് വിമാനത്താവളത്തിൽ കാലുകുത്തിയപ്പോഴും പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ല. നാലു മണിക്കൂർ കഴിഞ്ഞപ്പോൾ കാര്യങ്ങളെല്ലാം തകിടം മറിഞ്ഞു. കീവിൽനിന്ന് സർവകലാശാലയിലേക്ക് ഒൻപതു മണിക്കൂറാണ് യാത്ര. ഈ സമയത്താണ് യുദ്ധം തുടങ്ങിയത് അറിഞ്ഞത്. 22-ന് കോഴിക്കോട് വിമാനത്താവളം വഴിയാണ് യുക്രൈനിലെത്തിയത്. വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ യാത്ര പോകുന്നതിലെ ബുദ്ധിമുട്ട് ആയിഷയെയും കൂടെയുള്ളവരെയും അറിയിച്ചിരുന്നു. എന്നാൽ യാത്ര അനിവാര്യമായിരുന്നു. ഫെബ്രുവരിയിൽത്തന്നെ പ്രവേ...
error: Content is protected !!